ലുലുവിൽ വേനൽക്കാല അവശ്യവസ്തുക്കൾക്ക് ഇളവ്
text_fieldsദുബൈ: വേനൽക്കാലത്ത് ഉപയോഗിക്കുന്ന അവശ്യവസ്തുക്കൾക്ക് വിലയിളവോടെ വിപണിയൊരുക്കി ലുലു ഹൈപ്പർ മാർക്കറ്റ്. പലചരക്കുകൾ, വീട്ടുപകരണങ്ങൾ, കളിപ്പാട്ടങ്ങൾ, ഇലക്ട്രോണിക് ഉൽപന്നങ്ങൾ, തുണിത്തരങ്ങൾ, എന്നിവ 10, 15, 20 ദിർഹത്തിനാണ് ലഭ്യമാകുന്നത്. യു.എ.ഇയിലെ മുഴുവൻ ലുലു ൈഹപ്പർ മാർക്കറ്റുകളിലും ഓൺലൈനിലും ജൂൺ 21 വരെ ഈ ഓഫർ ലഭിക്കും.
വേനൽകാലവും സ്കൂൾ അവധിയും ഒരുമിച്ചെത്തുന്ന സാഹചര്യത്തിൽ കുടുംബങ്ങൾക്ക് ആവശ്യമായ എല്ലാ ഉൽപന്നങ്ങളും കുറഞ്ഞ നിരക്കിൽ നൽകാനാണ് പദ്ധതിയിലൂടെ ലക്ഷ്യമിടുന്നതെന്ന് ലുലു ഗ്രൂപ് ബയിങ് ഡയറക്ടർ മുജീബ് റഹ്മാൻ പറഞ്ഞു. വിവിധ വിഭാഗങ്ങൾക്ക് ആവശ്യമായ ഭക്ഷ്യവസ്തുക്കളും ജീവിതരീതി ഉൽപന്നങ്ങളും വിപുലമായി ഒരുക്കിയിട്ടുണ്ടെന്നും ദിനേന ആവശ്യം വരുന്ന വസ്തുക്കൾക്ക് മികച്ച വിലക്കിഴിവ് ലഭിക്കുമെന്നും അദ്ദേഹം പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.