ദീപാവലി കുടുംബസംഗമം നടത്തി
text_fieldsദുബൈ: ദുബൈ പ്രിയദർശിനി വളന്റിയറിങ് ടീം നവംബർ 12ന് ദുബൈ വൈഡ്റേഞ്ച് റസ്റ്റാറന്റ് ഹാളിൽ വെച്ച് ദീപാവലി കുടുംബ സംഗമം സംഘടിപ്പിച്ചു.
ഗായിക അപ്സര ശിവപ്രസാദിന്റെ പ്രാർഥനഗാനത്തോടെ തുടങ്ങിയ ആഘോഷം എഴുത്തുകാരനും മാധ്യമ പ്രവർത്തകനുമായ നാസർ ബേപ്പൂർ ഉദ്ഘാടനംചെയ്തു. തുടർന്ന് ബി.എ. നാസർ, റഫീഖ് മട്ടന്നൂർ, ടൈറ്റസ് പുല്ലൂരാൻ, മുഹമ്മദ് സഗീർ, ഷംസുദ്ദീൻ വന്നേരി, കമറുദ്ദീൻ എന്നിവരും ആശംസ അർപ്പിച്ചു.
ബാബു പീതാംബരന്റെ അധ്യക്ഷതയിൽ ടീം ലീഡർ പവിത്രൻ, ഡോക്ടർ പ്രശാന്ത്, പ്രമോദ്, മുഹമ്മദ് അനീസ്, ബിനിഷ്, ടോജി, സുലൈമാൻ കറുത്തക്ക, ഡീസ, ഹാരിസ്, റെജിൽ വനിതാ അംഗങ്ങളായ ഫാത്തിമ അനീസ്, സിമി ഫഹദ്, റൂസവിന ഹാരിസ്, രമ്യ ബിനിഷ്, ജിൻസി ഡീസ എന്നിവർ സംസാരിച്ചു.
ചടങ്ങിൽ ഓണപരിപാടിയുടെയും മറ്റ് വിവിധ പരിപാടികളുടെയും സർട്ടിഫിക്കറ്റ് വിതരണവും നടന്നു. ജന. സെക്രട്ടറി സ്വാഗതവും ട്രഷറർ നന്ദിയും പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.