Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightU.A.Echevron_rightജിബൂട്ടി തുറമുഖ...

ജിബൂട്ടി തുറമുഖ തർക്കം: ഡി.പി വേൾഡിന് അനുകൂല ഉത്തരവ്

text_fields
bookmark_border
ജിബൂട്ടി തുറമുഖ തർക്കം: ഡി.പി വേൾഡിന് അനുകൂല ഉത്തരവ്
cancel

ദുബൈ: ജിബൂട്ടി തുറമുഖത്തി​െൻറ നടത്തിപ്പുമായി ബന്ധപ്പെട്ട തർക്കത്തിൽ ഡി.പി വേൾഡിന് അന്താരാഷ്​ട്ര ട്രൈബ്യൂണലിൽ അനുകൂല വിധി.

തുറമുഖത്തി​െൻറ ഓഹരികളും നടത്തിപ്പും ജിബൂട്ടി സർക്കാറിന് കൈമാറിയ തീരുമാനം കരാർ ലംഘനമാണെന്ന് ​ൈട്രബ്യൂണൽ വിലയിരുത്തി. ഡി.പി വേൾഡിന് 1.7 ദശലക്ഷം പൗണ്ട് കോടതി ചെലവ് നൽകാനും ​ട്രൈബ്യൂണൽ ഉത്തരവിട്ടു. ദുബൈയിലെ ഡി.പി വേൾഡ് നിർമിച്ച ജിബൂട്ടി തുറമുഖത്തിലെ ദൊറാല കണ്ടെയിനർ ടെർമിനൽ 2018ൽ ജിബൂട്ടി സർക്കാർ അനധികൃതമായി കൈയടക്കിയതോടെയാണ് തർക്കം ഉടലെടുത്തത്. 2006 മുതൽ 2018 ജൂലൈ വരെ ഡി.പി വേൾഡാണ് ഈ തുറമുഖത്തി​െൻറ നടത്തിപ്പ് മുന്നോട്ടുകൊണ്ടുപോയിരുന്നത്.

നടപടി ചോദ്യം ചെയ്​ത്​ ഡി.പി വേൾഡ് ഇംഗ്ലണ്ട് ഹൈകോടതിയെ സമീപിച്ചു. ഇതോടെ തർക്കം അന്താരാഷ്​ട്ര ട്രൈബ്യൂണലി​െൻറ പരിഗണനയിലെത്തി. തുറമുഖ അധികൃതരുടെ നടപടി കരാർ ലംഘനമാണെന്ന് ട്രൈബ്യൂണൽ വിലയിരുത്തി. കരാർ കാലാവധി പൂർത്തിയാക്കി എന്ന തുറമുഖ അധികൃതരുടെ വാദം കോടതി തള്ളി.

കരാർ ഇപ്പോഴും നിലനിൽപ്പുണ്ടെന്നും ചൈനീസ് കമ്പനിയായ ചൈന മർച്ചൻറ്​സ്​ പോർട്ട് ഹോഡിങ് കമ്പനിക്ക് 23 ശതമാനം ഓഹരിപങ്കാളിത്തമുള്ള പോർട്ട് ജിബൂട്ടി കൂട്ടുവ്യവസായത്തിലെ ഓഹരി പങ്കാളി മാത്രമാണെന്നും ട്രൈബ്യൂണൽ കണ്ടെത്തി. തുറമുഖത്തി​െൻറ കൈയേറ്റം ഡി.പി വേൾഡിനുണ്ടാക്കിയ നഷ്​ടം വിലയിരുത്താനുള്ള വാദം അടുത്തഘട്ടത്തിൽ ​ൈട്രബ്യൂണൽ കേൾക്കും. അതിനിടെ, ഡി.പി വേൾഡിന് 1.7 ദശലക്ഷം പൗണ്ട് കോടതി ചെലവ് നൽകാനും എതിർകക്ഷികളോട് ട്രൈബ്യൂണൽ ഉത്തരവിട്ടു. ദുബൈ പോർട്ട്​​ വേൾഡ്​ എന്ന ഡി.പി വേൾഡ്​ ദുബൈ ആസ്ഥാനമായ ബഹുരാഷ്​ട്ര ലോജിസ്​റ്റിക്​സ്​ കമ്പനിയാണ്​.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Djibouti PortDP World
News Summary - Djibouti Port Dispute: Order in favor of DP World
Next Story