തളർന്നുപോകരുത്; 'തുണയായി ഒരു കൂട്ടം ചെറുപ്പമുണ്ട്'
text_fieldsഅജ്‌മാൻ: കോവിഡ് രണ്ടാംതരംഗ കാലത്ത് പ്രതിസന്ധികളിൽ അകപ്പെട്ട് പോകുന്ന പ്രവാസികൾക്ക് സ്നേഹ സ്പർശവുമായി യൂത്ത് ഇന്ത്യ. 'തുണയായി ഒരുകൂട്ടം ചെറുപ്പമുണ്ട്' എന്ന തലക്കെട്ടിലാണ് പ്രവാസികൾക്ക് ആശ്വാസത്തിെൻറ കൈത്താങ്ങ് ഒരുക്കുന്നത്.
ജീവിത പ്രതിസന്ധിയും സാമ്പത്തികവും മാനസികവുമായ പിരിമുറുക്കവും മൂലം ആത്മഹത്യ പോലുള്ള നടപടികളിലേക്ക് എത്തപ്പെടുന്ന സഹജീവികൾക്ക് വിദഗ്ധരുമായി സംസാരിക്കാനും മനക്കരുത്ത് നേടാനും അവസരമൊരുക്കുന്നതാണ് പദ്ധതി. 'ഗൾഫ് മാധ്യമ'ത്തിെൻറയും ഹിറ്റ് എഫ്.എമിെൻറയും പിന്തുണയോടെയാണ് പദ്ധതി. ജീവിതം വഴിമുട്ടിയവർക്ക് ആവശ്യമായ മെഡിക്കൽ കൗൺസലിങ് ഒരുക്കുകയാണ് യൂത്ത് ഇന്ത്യ ചെയ്യുന്നത്. ഇത്തരം പ്രതിസന്ധികളിൽ അകപ്പെടുന്നവർ യൂത്ത് ഇന്ത്യയുടെ വാട്സ്ആപ് നമ്പറിൽ ബന്ധപ്പെട്ടാൽ ഈ മേഖലയിലെ പ്രമുഖർ, വിദഗ്ധന്മാർ എന്നിവരുടെ സേവനം ഓൺലൈൻ വഴി ലഭ്യമാക്കും.
സുരക്ഷ മാനദണ്ഡങ്ങൾ പാലിച്ച് നേരിട്ട് ആശുപത്രിയിൽ എത്തിക്കുന്നതടക്കം സൗകര്യം ഒരുക്കും. കോവിഡ് ആരംഭകാലത്ത് യൂത്ത് ഇന്ത്യയുടെ സഹകരണത്തോടെ ഒരുക്കിയ 'ഡോക്ടർ ഓൺ ലൈവ്' പദ്ധതിക്ക് മികച്ച പ്രതികരണം ലഭിച്ചിരുന്നു. ആവശ്യക്കാർ ബന്ധപ്പെടേണ്ട വാട്സ്ആപ് നമ്പർ: 054 768 9717.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.