കാട്ടുപക്ഷികളുടെ മുട്ട ശേഖരിക്കരുത്; പിഴ 20,000 ദിർഹം വരെ
text_fieldsഅബൂദബി: കാട്ടുപക്ഷികളുടെ മുട്ടകൾ ശേഖരിക്കുന്നത് നിയമവിരുദ്ധമാണെന്ന് അബൂദബി പരിസ്ഥിതി ഏജൻസി അറിയിച്ചു. ഇത്തരം പക്ഷികളെ വേട്ടയാടുന്നതും പിടികൂടുന്നതും അവയുടെ കൂട് നശിപ്പിക്കുന്നതും മുട്ട എടുക്കുന്നതും 2,000 മുതൽ 20,000 ദിർഹം വരെ പിഴയും തടവും ലഭിക്കുന്ന കുറ്റമാണെന്നും ഏജൻസി മുന്നറിയിപ്പ് നൽകി. പക്ഷികളുടെ സുരക്ഷ ഉറപ്പുവരുത്തേണ്ടതും അവയെ സംരക്ഷിക്കേണ്ടതും കടമയാണെന്ന് അധികൃതർ ഓർമിപ്പിച്ചു. വേനൽക്കാലമായതിനാൽ ദേശാടനപ്പക്ഷികൾ അടക്കം ദ്വീപുകളിലെത്തി മുട്ടയിട്ട് അടയിരിക്കാൻ തുടങ്ങും. ഇത്തരമൊരു സാഹചര്യത്തിലാണ് അധികൃതരുടെ മുന്നറിയിപ്പ്. പക്ഷികളുടെ മുട്ട ശേഖരിക്കുന്നത് അടക്കമുള്ള നിയമവിരുദ്ധ പ്രവർത്തനങ്ങൾ കണ്ടാൽ 800555 എന്ന ടോൾ ഫ്രീ നമ്പറിൽ അറിയിക്കണമെന്ന് അധികൃതർ ആവശ്യപ്പെട്ടു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.