മതത്തെ മറയാക്കി സംഘർഷമുണ്ടാക്കരുത് -ഐ.സി.എഫ് ഗൾഫ് കൗൺസിൽ
text_fieldsഅബൂദബി: വിവിധ മതവിഭാഗങ്ങളെ തമ്മിൽ അകറ്റാനും സംഘർഷത്തിെൻറ വിത്തുപാകി കുഴപ്പമുണ്ടാക്കാനും കേരളത്തിൽ നടക്കുന്ന ആസൂത്രിത നീക്കങ്ങൾ അതിഗൗരവമെന്ന് ഐ.സി.എഫ് ഗൾഫ് കൗൺസിൽ. സമൂഹത്തെ ഭിന്നിപ്പിക്കുന്നതലത്തിലേക്ക് അടിക്കടി ചില കേന്ദ്രങ്ങളിൽനിന്ന് വിദ്വേഷ പ്രചാരണങ്ങൾ ഉണ്ടാകുന്നു. അവ സമൂഹത്തിൽ രൂപപ്പെടുത്തുന്ന അസ്വസ്ഥതകൾ ആപത്കരമായ സ്ഥിതിവിശേഷത്തിലേക്കാണ് സംസ്ഥാനത്തെ എത്തിക്കുക. കേരളത്തിെൻറ സവിശേഷമായ സമുദായ മൈത്രി നിലനിൽക്കുന്നതിന് എല്ലാവരും മുന്നോട്ടുവരേണ്ടതുണ്ട്. മുഖ്യധാരാ രാഷ്ട്രീയ പ്രസ്ഥാനങ്ങളും മാധ്യമങ്ങളും ഭരണകൂടവും സാംസ്കാരിക നായകരും ഇത്തരം പ്രതിലോമ പ്രവണതകൾ ഇല്ലാതാക്കാൻ ഒന്നിക്കണം. ഡിജിറ്റൽ മാധ്യമങ്ങൾ സമൂഹത്തിൽ നേടിയ മേൽക്കൈ ഈ തരത്തിലുള്ള അനാവശ്യമായ അഭിപ്രായ പ്രകടനങ്ങൾക്ക് വിളനിലമായി പ്രവർത്തിക്കുന്നു. മതത്തെ അസ്ഥാനത്തും അനവസരത്തിലും ഉപയോഗിച്ച് സാമൂഹികമണ്ഡലത്തെ വാഗ്വാദങ്ങളിലേക്കും സംഘർഷങ്ങളിലേക്കും വലിച്ചുകൊണ്ടുപോകുന്നത് അഭിലഷണീയമല്ല. സമൂഹത്തിൽ ശേഷിക്കുന്ന നന്മകളെകൂടി കെടുത്തിക്കളയുന്ന എല്ലാ നീക്കങ്ങൾക്കെതിരെയും ഉത്തരവാദപ്പെട്ടവർ ജാഗ്രത പാലിക്കണമെന്നും ഐ.സി.എഫ് വാർത്താക്കുറിപ്പിൽ ആവശ്യപ്പെട്ടു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.