വഴികൾ ദുരുപയോഗം ചെയ്യരുത്; നടപടിയുണ്ടാകും
text_fieldsദുബൈ: ദുബൈയിലെ ബീച്ചുകളും വഴികളും ദുരുപയോഗം ചെയ്യുകയും അനധികൃത പാർക്കിങ് നടത്തുകയും ചെയ്യുന്നവർക്കെതിരെ നടപടിയുമായി ആർ.ടി.എയും ദുബൈ മുനിസിപ്പാലിറ്റിയും. ഇതുമായി ബന്ധപ്പെട്ട പരിശോധനകൾ സജീവമാക്കിയതായി അധികൃതർ അറിയിച്ചു.
ബീച്ചുകളിലും വഴികളിലും ബോട്ടുകൾ, കാരവൻ, ഫുഡ് കാർട്ടുകൾ, ട്രെയിലർ എന്നിവ പാർക്ക് ചെയ്യുന്നവർക്കെതിരെ നടപടിയെടുക്കുന്നുണ്ട്. വഴികളിലും പൊതു പാർക്കിങ്ങുകളിലും ടെന്റുകൾ സ്ഥാപിക്കൽ, കാൽനടക്കാരുടെ കാഴ്ചയെയോ യാത്രയെയോ തടസ്സപ്പെടുത്തുന്ന രീതിയിൽ ചെടികൾ നടൽ, വാഹനയാത്രക്കാരുടെ കാഴ്ചക്ക് തടസ്സമുണ്ടാകുന്ന രീതിയിൽ കുടയും ഷേഡുകളും സ്ഥാപിക്കൽ, വേലി, ഗുഹ പോലുള്ളവ നിർമിക്കൽ എന്നിവയെല്ലാം നിയമവിരുദ്ധമാണ്.
കഴിഞ്ഞ ദിവസം തുടങ്ങിയ പരിശോധന വരുംദിവസങ്ങളിൽ ശക്തമാക്കും. ആദ്യഘട്ടത്തിൽ സ്ഥലം ഉടമകൾക്കും താമസക്കാർക്കും നിർദേശം കൊടുക്കുകയാണ് ചെയ്യുന്നത്. അനധികൃതമായി സ്ഥാപിച്ചവ നീക്കംചെയ്യാൻ ഒരാഴ്ചവരെ സമയം നൽകും. ഈ സമയപരിധിക്കുള്ളിൽ നീക്കംചെയ്തില്ലെങ്കിൽ നിയമ നടപടികളെടുക്കും. നഗരസൗന്ദര്യത്തിന് വിഘാതമാകുന്ന പ്രവൃത്തികൾ അനുവദിക്കില്ലെന്നും യാത്രക്കാരുടെ സുരക്ഷക്കും സൗകര്യത്തിനുമാണ് മുഖ്യപ്രാധാന്യമെന്നും ആർ.ടി.എ അധികൃതർ വ്യക്തമാക്കി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.