കോവിഡിനെ നേരിടാൻ മികച്ച ആശയമുണ്ടോ? 20,000 ദിര്‍ഹം സമ്മാനം തരും ഷാര്‍ജ പൊലീസ്
text_fieldsഷാര്‍ജ: കൊറോണ പകര്‍ച്ചവ്യാധിയെ നേരിടാനുള്ള മികച്ച ആശയങ്ങള്‍ക്ക് സമ്മാനത്തുക വാഗ്ദാനം ചെയ്ത് ഷാര്‍ജ പൊലീസ് രംഗത്ത്. അറബി, ഇംഗ്ലീഷ് ഭാഷകളിലെ എന്‍ട്രികള്‍ മാര്‍ച്ച് 20 വരെ സ്വീകരിക്കും. പ്രതിരോധം, വീണ്ടെടുക്കല്‍, പ്രതിരോധ കുത്തിവെപ്പ്, കൊറോണ വൈറസ് സ്ക്രീനിങ് എന്നിവ മെച്ചപ്പെടുത്താൻ സഹായകരമാകുന്ന ആശയങ്ങൾ ആയിരിക്കണം.
രോഗത്തിനെതിരെ ശക്തമായ പോരാട്ടം ആവശ്യമായ ഘട്ടത്തിലാണ് ഇന്നൊവേഷന്‍ പുരസ്കാരവുമായി പൊലീസ് മുന്നോട്ടുവന്നിരിക്കുന്നത്. പകര്‍ച്ചവ്യാധിക്കെതിരായ പോരാട്ടത്തില്‍ പുതിയ ആശയങ്ങള്‍ സൃഷ്ടിക്കുന്നതിനും പരിഹാരങ്ങള്‍ കണ്ടെത്തുന്നതിനുമാണ് ഈ അവാര്‍ഡ് ലക്ഷ്യമിടുന്നതെന്ന് ഷാര്‍ജ പൊലീസിലെ തന്ത്രപ്രകടന വികസന ഡയറക്ടര്‍ കേണല്‍ താരിഖ് അല്‍ മിദ്ഫ പറഞ്ഞു. എല്ലാ പ്രായത്തിലുള്ളവർക്കും പദ്ധതികള്‍ ആവിഷ്കരിക്കുന്നതിനുള്ള ഒരു അവസരംകൂടിയാണിത്.
ആശയങ്ങൾക്കും പ്രോജക്ടുകൾക്കുമായി രണ്ടു വിഭാഗങ്ങളിലായാണ് പുരസ്കാരം നൽകുന്നത്. മികച്ച ആശയങ്ങൾക്ക് യഥാക്രമം 8000, 5000, 2000 ദിര്‍ഹം വീതം ലഭിക്കും. പ്രോജക്ട് വിഭാഗത്തിലെ വിജയികള്‍ക്ക് 20,000 ദിര്‍ഹവും രണ്ടും മൂന്നും സ്ഥാനങ്ങളില്‍ 15,000 ദിര്‍ഹവും 10,000 ദിര്‍ഹവും സമ്മാനങ്ങള്‍ നല്‍കും. ആശയങ്ങൾക്ക് രാജ്യവുമായി ബന്ധം വേണം. കൂടാതെ കൊറോണ വൈറസിെൻറ വ്യാപനം പരിമിതപ്പെടുത്താനുള്ള കഴിവും ഉണ്ടായിരിക്കണം. അപേക്ഷകര്‍ അവരുടെ പ്രോജക്ടുകളുടെ ഒരു പ്രോട്ടോടൈപ്പും ചെലവും അപകടസാധ്യതകളും വിശദീകരിക്കുന്ന ഒരു പഠനവും നല്‍കണം. വ്യക്തിഗതമായോ സംഘമായോ മത്സരത്തിൽ പങ്കാളികളാവാം. ടീം അംഗങ്ങളുടെ എണ്ണം നാലില്‍ കൂടരുത്. കോവിഡിനെ ചെറുക്കുന്നതിനും തടയുന്നതിനുമായി വ്യക്തി, സമൂഹം അല്ലെങ്കില്‍ സ്ഥാപനങ്ങള്‍ നേരിടുന്ന വെല്ലുവിളികളെയും ബുദ്ധിമുട്ടുകളെയും ഈ ആശയം അഭിസംബോധന ചെയ്യണം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.