ദുബൈ-അബൂദബി യാത്രക്ക് പറക്കും തോണി വരുമോ?
text_fieldsഅമേരിക്കയിലെ ബോസ്റ്റൺ ആസ്ഥാനമായ റീജൻറ് എന്ന സ്റ്റാർട്ടപ്പ് സ്റ്റൈലിലും വേഗതയിലും ലോകത്തെ അമ്പരപ്പിക്കുന്ന 'പറക്കും തോണി'യുടെ നിർമാണത്തിലാണ്. പുതിയ വാഹനം നിരത്തിലിറക്കാൻ ഈ ജലവിമാന കമ്പനി കണ്ണുവെച്ചിരിക്കുന്നത് തീരദേശപാതകൾ നഗരങ്ങളെ ബന്ധിപ്പിക്കുന്ന ദുബൈ-അബൂദബി, ന്യൂയോർക്-വാഷിങ്ടൺ, ബ്രിട്ടൻ-പാരിസ് പോലുള്ള സ്ഥലങ്ങളെയാണ്.
വൈദ്യുതോർജത്തിൽ പ്രവർത്തിക്കുന്ന, മണിക്കൂറിൽ 180 കി. മീറ്റർ വേഗതയിൽ സഞ്ചരിക്കുന്ന, എല്ലാ അത്യന്താധുനിക സജ്ജീകരണങ്ങളോടെയുമുള്ള ഈ വിമാനം വലിയ വിപ്ലമാവമാകും മെട്രോ നഗരങ്ങളുടെ ഗതാഗത രംഗത്ത് സൃഷ്ടിക്കുകയെന്ന് കമ്പനി അവകാശപ്പെടുന്നു. ഒരേസമയം 50യാത്രക്കാർക്ക് വരെ ഈ വിമാനത്തിൽ യാത്ര ചെയ്യാനാവും. 2025ൽ യാത്രക്കാർക്കായി സേവനം തുടങ്ങുമെന്നാണ് അറിയിച്ചിട്ടുള്ളത്.
ബില്ലി തൽഹമീറും മൈക് ക്ലിങ്കറും ചേർന്നാണ് റീജൻറ് എന്ന കമ്പനി ആരംഭിച്ചത്. ലോകപ്രശസ്ത സാങ്കേതിക വിദ്യഭ്യാസ സ്ഥാപനമായ മെസാച്ചുസെറ്റ്സ് ഇൻസ്സിറ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജിയിൽ നിന്ന് പഠനം പൂർത്തീകരിച്ചതാണിവർ. തീരദേശ നഗരങ്ങൾ തമ്മിലുള്ള ഗതാഗതച്ചിലവും പ്രയാസങ്ങളും കുറച്ചെടുക്കുക എന്നതാണ് ഞങ്ങളുടെ ദൗത്യമെന്ന് ഇരുവരും പറയുന്നു.
ജലവിമാനം എന്നു വിളിക്കാവുന്ന ഒരു വിങ്-ഇൻ-ഗ്രൗണ്ട്-ഇഫക്റ്റ് ക്രാഫ്റ്റാണ് നിർമിക്കുന്നത്. ജലോപരിതലത്തിൽ നിന്ന് ഏതാനും മീറ്റർ മുകളിലൂടെ മാത്രമാണിത് പറക്കുക. ഒരു ബോട്ടിനേക്കാൾ കുറഞ്ഞ പ്രവർത്തനച്ചെലവും ഒരു വിമാനത്തിെൻറ വേഗതയും സമന്വയിപ്പിക്കുന്നതാണ് ഇതിനെ കുറിച്ച കാഴ്ചപ്പാട് -ഇരുവരും വിശദീകരിക്കുന്നു. ആദ്യഘട്ടത്തിൽ ബോസ്റ്റണിനും ന്യൂയോർകിനും ഇടയിൽ പ്രവർത്തിപ്പിക്കാനാണ് പദ്ധതിയിട്ടിരിക്കുന്നത്. പിന്നാലെ ദുബൈ-അബൂദബി അടക്കമുള്ള നഗരങ്ങളിലേക്കും വ്യാപിപ്പിക്കും.
സാധാരണ ചെറുവിമാനങ്ങളുടെ പകുതി നിർമാണച്ചിലവാണ് പ്രതീക്ഷിക്കുന്നത്. സധാരണ ബോട്ടുകളുടെ ശബ്ദ ബഹളം ഇതിനുണ്ടാവില്ല. പുതിയ രൂപത്തിലുള്ള വാഹനമായതിനാൽ ജലവിമാനം എന്നിതിനെ വിളിക്കാൻ കമ്പനി ഉദ്ദേശിക്കുന്നില്ല. എന്നാൽ ഇതിന് പ്രത്യേകം നാമകരണം നടത്തിയിട്ടുമില്ല. ഈ വർഷം ആദ്യഘട്ടത്തിൽ കമ്പനിക്ക് 465മില്യൺ ഡോളറിെൻറ ഓഡറുകൾ ഇതിനായി കിട്ടിക്കഴിഞ്ഞിട്ടുണ്ട്. ഈ വർഷം അവസാനത്തോടെ ഇതിെൻറ ആദ്യരൂപം പറത്താൻ കഴിയുമെന്നാണ് അവകാശപ്പെടുന്നത്. സമുദ്ര ഗതാഗതത്തിെൻറ കാര്യക്ഷമത ഇത് യാഥാർഥ്യമാകുന്നതോടെ നൂറ് മടങ്ങ് വർധിക്കുമെന്നും റീജൻറ് പറയുന്നു.
പദ്ധതി യാഥാർഥ്യമായാൽ സമീപ ഭാവിയിൽ ദുബൈ-അബൂദബി യാത്രക്ക് പറക്കും തോണി വന്നെത്തും. യാത്രാ സൗകര്യം വർധിക്കുമെന്ന് മാത്രമല്ല, റോഡ് ഗതാഗതത്തിെൻറ കുരുക്കുകളിൽ നിന്ന് രക്ഷപ്പെടാനും ഇത് വഴിയൊരുക്കും. വിനോദ സഞ്ചാര മേഖലക്കും ഇത് കരുത്തായി തീരും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.