Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightU.A.Echevron_rightകെ.​ടി...

കെ.​ടി അ​ബ്ദു​റ​ബ്ബി​ന് ഡോ​ക്ട​റേ​റ്റ്

text_fields
bookmark_border
കെ.​ടി. അ​ബ്ദു​റ​ബ്ബ്
cancel
camera_alt

കെ.​ടി. അ​ബ്ദു​റ​ബ്ബ്

ദു​ബൈ: യു.​എ.​ഇ​യി​ലെ മ​ല​യാ​ള പ​ത്ര​ങ്ങ​ളെ​യും പ്ര​വാ​സി സ്വ​ര​ങ്ങ​ളെ​യും കു​റി​ച്ച സ​മ​ഗ്ര​പ​ഠ​ന​ത്തി​ന്​ കെ.​ടി. അ​ബ്ദു​റ​ബ്ബി​ന് ഡോ​ക്ട​റേ​റ്റ്. ബ​ന​സ്ഥ​ലി യൂ​നി​വേ​ഴ്‌​സി​റ്റി​യു​ടെ ഫാ​ക്ക​ൽ​റ്റി ഓ​ഫ് ഫൈ​ൻ ആ​ർ​ട്സ് വി​ഭാ​ഗ​ത്തി​നു കീ​ഴി​ലെ ജേ​ണ​ലി​സം ആ​ൻ​ഡ്​ മാ​സ്​ ക​മ്യൂ​ണി​ക്കേ​ഷ​ൻ ഡി​പ്പാ​ർ​ട്മെ​ന്റി​ൽ​നി​ന്നാ​ണ്​ ഡോ​ക്ട​റേ​റ്റ് ല​ഭി​ച്ച​ത്. പ്ര​ഫ. ഉ​മ​ങ് ഗു​പ്‌​ത​യു​ടെ കീ​ഴി​ലാ​യി​രു​ന്നു ഗ​വേ​ഷ​ണം.

35വ​ർ​ഷ​മാ​യി യു.​എ.​ഇ​യി​ലെ മാ​ധ്യ​മ​രം​ഗ​ത്ത്​ സ​ജീ​വ​മാ​ണ് കെ.​ടി. അ​ബ്ദു​റ​ബ്ബ്. ഗ​ൾ​ഫി​ലെ ആ​ദ്യ മ​ല​യാ​ളം റേ​ഡി​യോ​ക്ക് തു​ട​ക്ക​മി​ട്ട അ​ബ്ദു​റ​ബ്ബ് ഖ​ലീ​ജ് ടൈം​സ്, ഗ​ൾ​ഫ് ടു​ഡേ, മ​ല​യാ​ളം ന്യൂ​സ്, അ​റ​ബ് ന്യൂ​സ് എ​ന്നീ മാ​ധ്യ​മ​ങ്ങ​ളി​ൽ ജോ​ലി ചെ​യ്തി​ട്ടു​ണ്ട്.

നി​ല​വി​ൽ ലാ​ർ​സ​ൺ ആ​ൻ​ഡ്​ ടൂ​ബ്രോ​യു​ടെ മ​ധ്യ​പൂ​ർ​വ​ദേ​ശ​ത്തെ മീ​ഡി​യ റി​ലേ​ഷ​ൻ മേ​ധാ​വി​യാ​ണ്. നേ​പ്പാ​ളി​ൽ ന​ട​ന്ന ഇ​ന്തോ ഗ്ലോ​ബ​ൽ മ​ൾ​ട്ടി ഡി​സി​പ്ലി​ന​റി കോ​ൺ​ഫ​റ​ൻ​സി​ൽ അ​വ​ത​രി​പ്പി​ച്ച പ്ര​ബ​ന്ധ​ത്തി​ന് ബേ​സ്ഡ് പ്ര​സ​ന്റേ​ഷ​ൻ അ​വാ​ർ​ഡ് ല​ഭി​ച്ചി​രു​ന്നു.

ഡോ. ​സ​റീ​ന മൂ​ർ​ക്ക​നാ​ണ് ഭാ​ര്യ. മ​ക്ക​ൾ നി​ഹ(​കാ​ന​ഡ), ഫൈ​ഹ(​അ​മേ​രി​ക്ക​ൻ യൂ​നി​വേ​ഴ്സി​റ്റി ഷാ​ർ​ജ). കോ​ഴി​ക്കോ​ട്​ ജി​ല്ല​യി​ലെ ചേ​ന്ദ​മം​ഗ​ലൂ​ർ പ​രേ​ത​നാ​യ കെ.​ടി.​സി. റ​ഹീ​മി​ന്‍റെ​യും ഇ​യ്യാ​ത്തു​മ്മ​യു​ടെ​യും പു​ത്ര​നാ​ണ്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:UAE News
News Summary - Doctorate to KT Abdu rabb
Next Story