ഷിഹാൻ മുഹമ്മദ് ഫായിസിന് ഡോക്ടറേറ്റ്
text_fieldsഅബൂദബി: കണ്ണൂർ കണ്ണപുരം സ്വദേശിയും അബൂദബിയിൽ താമസക്കാരനുമായ ഷിഹാൻ മുഹമ്മദ് ഫായിസിന് അമേരിക്കയിലെ കാഡർബ്രോക്ക് യൂനിവേഴ്സിറ്റി ഡോക്ടറേറ്റ് നൽകി. 33 വർഷം കരാട്ടേയിൽ ഫായിസ് നൽകിയ സമഗ്ര സംഭാവന പരിഗണിച്ചാണ് ഓണററി ഡോക്ടറേറ്റ് നൽകി ആദരിച്ചത്.
അന്താരാഷ്ട്ര തലത്തിലുള്ള പരിശീലകനും ജഡ്ജുമായ ഫായിസ് ’94ൽ ചെന്നൈയിലും 2022ൽ ഹൂബ്ലിയിലും 2023ൽ മൈസൂരുവിലും നടന്ന ഇന്റർനാഷനൽ കരാട്ടേ ചാമ്പ്യൻഷിപ്പിൽ പങ്കെടുത്തിരുന്നു. 2017ലും 2019ലും 2022ലും ഇന്ത്യ, യു.എ.ഇ എന്നീ രാജ്യങ്ങളെ പ്രതിനിധാനംചെയ്ത് ജപ്പാനിൽ ഇന്റർനാഷനൽ കരാട്ടേ സെമിനാറിലും പങ്കെടുത്തു. ഷഫീന മുഹമ്മദ് ഫായിസാണ് ഭാര്യ. ഫഹീം ഫായിസ്, ആയിഷ ഫായിസ്, ഫാരിഹ ഫായിസ് എന്നിവർ മക്കളാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.