ശൈഖ് സുല്‍ത്താന്‍ ടൂറിൻ സര്‍വകലാശാലകളുടെ ഡോക്ടറേറ്റ്
text_fieldsഷാര്‍ജ: സുപ്രീം കൗണ്‍സില്‍ അംഗവും ഷാര്‍ജ ഭരണാധികാരിയുമായ ശൈഖ് ഡോ. സുല്‍ത്താന്‍ ബിന്‍ മുഹമ്മദ് ആല് ഖാസിമിയെ ഇറ്റലിയിലെ ടൂറിൻ സർവകലാശാലകള്‍ ഹോണററി ഡോക്ടറേറ്റ് നല്കി ആദരിച്ചു. നഗരപ്രാദേശിക വികസനത്തിന് അദ്ദേഹം നല്കിയ സംഭാവനകളും സുസ്ഥിരമായ സാങ്കേതിക പരിഹാരങ്ങളുപയോഗിച്ച് ആര്‍ക്കിടെക്ചര്‍ സമന്വയിപ്പിക്കാനുള്ള പ്രതിജ്ഞാബദ്ധതയും കണക്കിലെടുത്താണ് ടൂറിൻ സര്‍വകലാശാലയും ടൂറിൻ പോളിടെക്നിക് സര്‍വകലാശാലയും സംയുക്തമായി ഡോക്ടറേറ്റ് നല്‍കിയത്.
നഗരവികസന പരിശ്രമങ്ങളിലെ മികച്ച പ്രകടനത്തിന് രണ്ട് യൂണിവേഴ്സിറ്റികള്‍ സംയുക്തമായി ഹോണററി ഡോക്ടറേറ്റ് നല്‍കുന്നത് ആദ്യമായാണ്.
ചരിത്രപ്രസിദ്ധമായ വാലൻറിനോ കോട്ടയില്‍ പ്രഗല്ഭരായ ചരിത്രകാരന്മാരുടെയും ശാസ്ത്ര പ്രതിഭകളുടെയും മുന്നില്‍വെച്ച് ഇത്തരമൊരു ബഹുമതി കരസ്ഥമാക്കാന്‍ കഴിഞ്ഞതില്‍ അഭിമാനിക്കുന്നു. ഇന്ന് എെൻറ ജീവിതത്തിലെ സവിശേഷ ദിനമാണ്. രണ്ട് ലോകപ്രശസ്ത സര്‍വകലാശാലകളുടെ അംഗീകാരം വിലപ്പെട്ടതാണ് ശൈഖ് സുല്‍ത്താന്‍ പറഞ്ഞു.
1970ല്‍ 28,000 ആയിരുന്ന ഷാര്‍ജയിലെ ജനസംഖ്യ, 2019ല്‍ 14 ലക്ഷമായി വര്‍ധിച്ചിരിക്കുന്നു. എന്നാല്‍ ജനസംഖ്യയുടെ വര്‍ധനവിനനുസരിച്ച് അടിസ്ഥാന വികസനവും ത്വരിതഗതിയില്‍ നടത്തിയതിനാല്‍ ഷാര്‍ജക്കാര്‍ സന്തുഷ്ടരാണ്. നഗരവികസനത്തിന് ഞാന്‍ നല്കിയ സംഭാവനകള്‍ എത്രയുണ്ടെന്ന് ഷാര്‍ജ സന്ദര്‍ശിക്കുമ്പോള്‍ നിങ്ങള്‍ക്ക് കാണുവാന്‍ സാധിക്കും. എെൻറ മുദ്രകള്‍ അതില്‍ നിങ്ങള്‍ക്ക് വ്യക്തമായി ദര്‍ശിക്കാം ശൈഖ് സുല്‍ത്താെൻറ ഇൗ വാക്കുകള്‍ നിറഞ്ഞ കരഘോഷങ്ങളോടെയാണ് സദസ് എതിരേറ്റത്. ഇറ്റലിയിലെ യു.എ.ഇ അംബസഡര്‍ ഉമര്‍ ഉബൈദ് മുഹമ്മദ് അല്‍ ഹോസാന് അല്‍ ഷംസിയും ഷാര്‍ജയിലെ വിവിധ വകുപ്പ് ഡയറക്ടര്‍മാരും സന്നിഹിതരായിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.