1,30,000 വർഷം പഴക്കമുള്ള കഥപറയാൻ ഷാർജ
text_fieldsഡോക്യുമെൻററിയിൽ ശൈഖ് സുൽത്താൻ
ഷാർജ: ഷാർജ ബ്രോഡ്കാസ്റ്റിങ് അതോറിറ്റിയുടെ (എസ്.ബി.എ) ഭാഗമായ അൽദൈദിൽനിന്നുള്ള അൽ വുസ്ത ടി.വി ചാനൽ വെള്ളിയാഴ്ച ഉച്ചക്ക് ഒന്നിന് 'മലീഹ .. മനുഷ്യത്വത്തിെൻറ കഥ'എന്ന പേരിൽ ഡോക്യുമെൻററി സംപ്രേഷണം ചെയ്യും. 1,30,000 വർഷം മുമ്പ് ഭൂമിയുടെ ടെക്റ്റോണിക് ചലനങ്ങൾ കാരണം സമുദ്രത്തിനടിയിൽനിന്നും ഈ പ്രദേശം എങ്ങനെ രൂപപ്പെട്ടുവെന്നും പിന്നീട് മനുഷ്യനും നാഗരികതയും വസിക്കുന്ന തരത്തിലേക്ക് എങ്ങനെ പരിണമിച്ചുവെന്നും വിവരിക്കുന്ന ഡോക്യുമെൻററി പുരാവസ്തുക്കളുടെ പിൻബലത്തോടെയാണ് അവതരിപ്പിക്കുന്നത്.
50 മിനിറ്റ് ദൈർഘ്യമുണ്ട്. 2016ൽ ചാനൽ ആരംഭിച്ചതുമുതൽ ഈ പ്രദേശത്തിെൻറ ചരിത്രപരമായ പൈതൃകം രേഖപ്പെടുത്താനും ഉയർത്തിക്കാട്ടാനും ടി.വി ചാനൽ എല്ലായ്പ്പോഴും ശ്രദ്ധ ചെലുത്തുന്നുണ്ടെന്ന് അൽ ദൈദിൽ നിന്നുള്ള അൽ വുസ്ത ടി.വി ചാനൽ ഡയറക്ടർ സഇൗദ് റാഷിദ് അൽ കെത്ബി അഭിപ്രായപ്പെട്ടു.
സുപ്രീം കൗൺസിൽ അംഗവും ഷാർജ ഭരണാധികാരിയുമായ ശൈഖ് ഡോ. സുൽത്താൻ ബിൻ മുഹമ്മദ് അൽ ഖാസിമി, ദൈദിെൻറ ചരിത്രപരവും പാരിസ്ഥിതികവും വിനോദസഞ്ചാരപരവുമായ പ്രാധാന്യം മുഖവിലക്കെടുത്ത് ഈ പ്രദേശത്തിെൻറ ചരിത്രം ലോകത്തോടു പറയാൻ നിർദേശിച്ചിരുന്നു. ഡേക്യുമെൻററിയിൽ ശൈഖ് സുൽത്താനുമുണ്ട്.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.