വിമാനത്താവളങ്ങളിൽ ഡോഗ് സ്ക്വാഡിനെ വിന്യസിക്കും: കോവിഡിനെ ഇനി മണത്തും പിടിക്കും!
text_fieldsദുബൈ: കോവിഡ് 19 വ്യാപനം തുടരുന്ന പശ്ചാത്തലത്തിൽ യാത്രക്കാരിലെ വൈറസ് ബാധ മണത്തുകണ്ടെത്താനായി ഡോഗ് സ്ക്വാഡുകളെ വിന്യസിക്കുന്നു.ഇതിനായി കെ9 സ്ക്വാഡിലെ നായ്ക്കളെ രാജ്യത്തെ ഒന്നിലധികം എൻട്രി പോയൻറുകളിൽ ഉപയോഗിക്കാൻ തീരുമാനിച്ചതായി അധികൃതർ സ്ഥിരീകരിച്ചു.
അബൂദാബി, ഷാർജ വിമാനത്താവളങ്ങളിലും ഗുവൈഫത്ത് അതിർത്തിയിലും വിന്യസിച്ചിട്ടുണ്ടെന്ന് ആഭ്യന്തര മന്ത്രാലയം അറിയിച്ചു. യാത്രക്കാരുടെ കക്ഷത്തിൽ നിന്നുള്ള സാമ്പിളുകൾ കൈലേസുകൾ വഴി മണംപിടിച്ച് വൈറസ് ബാധിച്ചവരെ ഘ്രാണശക്തിയോടെ കണ്ടെത്തുകയാണ് ലക്ഷ്യം. എന്നാൽ, യാത്രക്കാരുമായി നായ്ക്കോ നായെ നിയന്ത്രിക്കുന്ന ആൾക്കോ നേരിട്ട് ഒരു ബന്ധവുമുണ്ടായിരിക്കില്ല. ഒറ്റപ്പെട്ട മുറിയിൽ സ്ഥാപിച്ചിട്ടുള്ള പ്രത്യേക മെഡിക്കൽ കിറ്റുകളിലായി സാമ്പിളുകൾ നായ്ക്ക് നൽകിയാണ് പരിശോധന നടത്തുന്നത്. ഇതുവഴി വൈറസ് ഉണ്ടോ എന്ന് നിമിഷങ്ങൾക്കുള്ളിൽ നിർണയിക്കാൻ കഴിയുമെന്നും അധികൃതർ വ്യക്തമാക്കി. വിമാനത്താവളങ്ങൾ തുറക്കുകയും കൂടുതൽ വിമാനങ്ങൾ രാജ്യത്ത് ഇറങ്ങുകയും ചെയ്യുന്നതിനാൽ സുരക്ഷ വർധിപ്പിക്കാനുള്ള അധിക പ്രതിരോധ നടപടിയാണിതെന്ന് അധികൃതർ പറഞ്ഞു.
കോവിഡ് വ്യാപനം തടയുന്നതിന് ജാഗ്രത തുടരുന്നതിെൻറ ഭാഗമായി രാജ്യം നടത്തുന്ന നിരന്തരമായ ശ്രമങ്ങളുടെ ഭാഗമായാണ് മികച്ച അംഗീകൃത ആരോഗ്യ മാനദണ്ഡങ്ങൾക്കനുസൃതമായി അബൂദബി അന്താരാഷ്ട്ര വിമാനത്താവളത്തിൽ പൊലീസ് നായ്ക്കളെ ഉപയോഗിച്ച് പരിശോധന നടത്തുന്നതെന്ന് അബൂദബി പൊലീസ് ജനറൽ കമാൻഡിലെ സുരക്ഷ പരിശോധന വിഭാഗം (കെ9) ക്യാപ്റ്റൻ ഹമദ് മുബാറക് അൽ അസീസി പറഞ്ഞു.
ഒറ്റപ്പെട്ട മുറിയിലെ യാത്രക്കാരിൽനിന്നാണ് സ്വാപ് സാമ്പിളുകൾ എടുക്കുന്നതെന്ന് അൽ ഗുവൈഫത്ത് അതിർത്തിയിലെ കെ9 ടീം സൂപ്പർവൈസർ ലെഫ്റ്റനൻറ് മുഹമ്മദ് സഇൗദ് അൽ ഹമൂദി പറഞ്ഞു. ഈ ആവശ്യത്തിനായി തയാറാക്കിയ പ്രത്യേക മുറിയിൽ പരിശോധന സാമ്പിളുകൾ മണക്കുന്നതിനായി നായ്ക്കൾക്ക് പരിശീലനം നൽകി. ഷാർജ അന്താരാഷ്ട്ര വിമാനത്താവളത്തിൽ നായ്ക്കളെ ഉപയോഗിക്കുന്നുണ്ടെന്ന് ഷാർജ പൊലീസ് നേരത്തേ അറിയിച്ചിരുന്നു. യാത്രക്കാരിൽ കോവിഡ് കേസുകൾ കണ്ടെത്തുന്നതിന് നായ്ക്കളെ ഉപയോഗിക്കുന്ന രീതി പ്രയോജനപ്പെടുത്തുന്ന ലോകത്തിലെ ആദ്യത്തെ രാജ്യമായി യു.എ.ഇയെ കണക്കാക്കുന്നതായി ജൂലൈയിൽ റിപ്പോർട്ട് ചെയ്തിരുന്നു.
കോവിഡ് വ്യാപനം തടയാൻ സഹായിക്കുന്ന കെ9 നായ്ക്കളുടെ പരീക്ഷണങ്ങൾ പൂർത്തിയാക്കിയതായി എം.ഐ.ഐ നേരത്തേ അറിയിച്ചിരുന്നു. ഫലങ്ങൾ പെട്ടെന്നുതന്നെ നിർണയിക്കാൻ കഴിയുന്നുവെന്നതും പരീക്ഷണങ്ങളിൽ നിന്നുള്ള ഡേറ്റയും പഠനങ്ങളും കണ്ടെത്തുന്നതിൽ ഏകദേശം 92 ശതമാനം കൃത്യത പുലർത്തുന്നതുമാണ് ഇതിെൻറ മേന്മകളായി പരിഗണിക്കപ്പെടുന്നത്. ക്ഷയരോഗം, മലേറിയ തുടങ്ങിയ പകർച്ചവ്യാധികളെ നേരിടാൻ നായ്ക്കളുടെ കഴിവ് തെളിയിക്കപ്പെട്ടിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.