അറിയണം ഇൗ പട്ടിക്കുട്ടികൾ നൽകുന്ന സേവനം
text_fieldsദുബൈ: സംശയാസ്പദമായ നിലയിൽ ബാഗുകളും പെട്ടികളും കാണുേമ്പാൾ നമുക്കൊരു ഭയം േതാന്നാറില്ലേ. ആ ഭയവും ആശങ്കകളും ഇല്ലാതാക്കാൻ പൊലീസ് സംഘം നടത്തുന്ന പ്രയത്നങ്ങളെക്കുറിച്ച് ആലോചിച്ചിട്ടുണ്ടോ. പൊലീസ് ഉേദ്യാഗസ്ഥർക്കൊപ്പം പരിശീലനം ലഭിച്ച മിടുക്കൻ നായ് കുട്ടികൾ കൂടി ചേർന്നാണ് ഇത്തരം സന്ദർഭങ്ങളിൽ നമ്മുടെ ജീവൻ സുരക്ഷിതമാക്കാൻ പ്രയത്നിക്കുന്നത്.
സംശയാസ്പദ സാഹചര്യത്തിൽ പെട്ടികൾ കണ്ടുവെന്നും ബോംബാണെന്ന് തോന്നുന്നുവെന്നും പരിഭ്രാന്തി പൂണ്ട 74 വിളികളാണ് കഴിഞ്ഞ വർഷം മാത്രം അജ്മാൻ പൊലീസിനെ തേടിയെത്തിയത്. അവിടെയെല്ലാം പൊലീസ് സംഘം പാഞ്ഞെത്തി. നായ്ക്കളുടെ സഹായത്തോടെ സംശയാസ്പദ വസ്തു പരിശോധിച്ച് ജനങ്ങളെ സുരക്ഷിതരാക്കി. വിളികൾക്ക് പുറമെ കൂടുതൽ ആളുകൾ പെങ്കടുക്കുന്ന പരിപാടികളിലും ഇവയുടെ സേവനം ഉപയോഗപ്പെടുത്തുന്നു. കഴിഞ്ഞ വർഷം 212 സ്ഥലങ്ങളിലാണ് അജ്മാൻ പൊലീസിെൻറ ശ്വാന സംഘത്തിെൻറ സേവനം ലഭ്യമാക്കിയത്.
ഉയർന്ന സുരക്ഷ സമൂഹത്തിന് ലഭ്യമാക്കുന്നതിൽ പൊലീസ് നായ്ക്കൾ മികച്ച പങ്കാണ് വഹിക്കുന്നതെന്ന് K9 സുരക്ഷാ പരിശോധനാ യൂനിറ്റ് ഡയറക്ടർ ലഫ്.കേണൽ സൈഫ് ഉബൈദ് അൽ ശംസി പറഞ്ഞു. 10 പരിശീലകരാണ് ഇവക്കുള്ളത്. മയക്കു മരുന്ന് കടത്ത് ഉൾപ്പെടെ കുറ്റകൃത്യങ്ങൾ കണ്ടെത്തുന്നതിനും തടയുന്നതിനും ഇവയുടെ സേവനം വളരെ വലുതാണ്.
ജർമനി, ഹംഗറി, ബ്രിട്ടൻ എന്നിവിടങ്ങളിൽ നിന്നെത്തിച്ച മികച്ച ഇനം നായ്ക്കളെയാണ് ഇവിടെ ഉപയോഗപ്പെടുത്തുന്നത്. ബുദ്ധി സാമർഥ്യത്തിനും ഘ്രാണശക്തിക്കും പേരുകേട്ട ജർമൻ ഷെപ്പേഡ് ഇനമാണ് ലോകമെമ്പാടും കൂടുതലായി പൊലീസ് സേനകളിലെ ശ്വാനസംഘത്തിലുള്ളത്. യു.എ.ഇയിലും സ്ഥിതി മറിച്ചല്ല. അവക്കൊപ്പം ലാബ്രഡോർ, മാലിനോയിസ് എന്നീ ഇനങ്ങളിലെ നായ്കളെയും ഉപയോഗിക്കുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.