ഗാർഹിക അതിക്രമം; സർവേയിൽ പങ്കെടുക്കണമെന്ന്
text_fieldsഅബൂദബി: ഗാർഹിക അതിക്രമങ്ങളുടെ കാരണങ്ങൾ കണ്ടെത്താൻ പൊതുജനങ്ങളോട് സർവേയിൽ പങ്കെടുക്കാൻ അധികൃതർ അഭ്യർഥിച്ചു. അബൂദബിയിലെ കമ്യൂണിറ്റി ഡെവലപ്മെന്‍റ് വകുപ്പും അബൂദബി സെന്‍റർ ഫോർ ഷെൽട്ടറിങ് ആൻഡ് ഹ്യുമാനിറ്റേറിയൻ കെയറും സഹകരിച്ചാണ് സർവേ നടത്തുന്നത്. യു.എ.ഇ സർക്കാർ 2019ൽ ആരംഭിച്ച കുടുംബ സംരക്ഷണ നയപ്രകാരം വിവിധ തരം ഗാർഹിക അതിക്രമങ്ങളെ കേന്ദ്രീകരിച്ച് താറാക്കിയ ചോദ്യങ്ങളാണ് സർവേയിൽ ഉൾപ്പെടുത്തിയിരിക്കുന്നത്.
സർവേയിൽനിന്നു ലഭിക്കുന്ന വിവരങ്ങളുടെ അടിസ്ഥാനത്തിൽ വിവിധ സർക്കാർ സ്ഥാപനങ്ങൾ ഇരകൾക്കു നൽകുന്ന സേവനങ്ങൾ വിലയിരുത്തും. 18 വയസ്സ് മുതലുള്ളവർക്ക് https://addcd.qualtrics.com/jfe/form/SV_eY7qkR0vvWa4fCC എന്ന ലിങ്കിൽ കയറി സർവേയിൽ പങ്കെടുക്കാം. ഗാർഹിക അതിക്രമങ്ങളുടെ മൂലകാരണങ്ങൾ കണ്ടെത്താനും അവയ്ക്കുള്ള പരിഹാരങ്ങൾ ഉചിതമായ ഇടപെടലുകളിലൂടെ നൽകാനുമാണ് സർവേയുടെ ലക്ഷ്യമെന്ന് കമ്യൂണിറ്റി ഡവലപ്മെന്‍റ് അണ്ടർ സെക്രട്ടറി ഹമദ് അലി അൽ ധഹേരി അറിയിച്ചു.
സർവേയിൽ നൽകുന്ന വിവരങ്ങൾ രഹസ്യമായി സൂക്ഷിക്കുമെന്നും ഗവേഷണ ആവശ്യത്തിനു മാത്രമേ ഇത് ഉപയോഗിക്കൂ എന്നും അധികൃതർ വ്യക്തമാക്കിയിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.