ഗാർഹികത്തൊഴിലാളി: ഇന്ത്യ, കുവൈത്ത് ധാരണപത്രം
text_fieldsകുവൈത്ത് സിറ്റി: ഗാർഹികത്തൊഴിലാളികളുമായി ബന്ധപ്പെട്ട് ഇന്ത്യയും കുവൈത്തും തമ്മിൽ ഒപ്പിട്ട ധാരണപത്രം കുവൈത്ത് മന്ത്രിസഭ അംഗീകരിച്ചു. ഇതോടെ സാേങ്കതിക നടപടികൾ പൂർത്തിയാക്കി വ്യവസ്ഥകൾ നടപ്പാക്കുന്ന ഘട്ടത്തിലേക്ക് കടക്കാൻ വഴിയൊരുങ്ങി.
കഴിഞ്ഞ ജൂണിൽ കേന്ദ്ര വിദേശകാര്യ മന്ത്രി ഡോ. എസ്. ജയ്ശങ്കറിെൻറ കുവൈത്ത് സന്ദർശനവേളയിലാണ് ധാരണ പത്രം ഒപ്പിട്ടത്. തൊഴിലാളികളുടെ അവകാശങ്ങൾ ഉറപ്പുവരുത്തുന്നതാണ് ധാരണപത്രം. ഇതനുസരിച്ച് പാസ്പോർട്ട് പിടിച്ചുവെക്കാൻ സ്പോൺസർക്ക് അവകാശമുണ്ടാകില്ല.
സ്പോൺസർ തൊഴിലാളിയുടെ പേരിൽ ബാങ്ക് അക്കൗണ്ട് എടുത്തുനൽകുകയും ശമ്പളം മാസത്തിൽ കൃത്യമായി അക്കൗണ്ടിൽ ഇടുകയും വേണം. തൊഴിലാളികൾക്ക് നിയമസഹായം സൗജന്യമായിരിക്കും. റിക്രൂട്ട്മെൻറിെൻറ പേരിൽ തൊഴിലാളിയുടെ ശമ്പളത്തിൽനിന്ന് പിടിച്ചുവെക്കാനോ വെട്ടിക്കുറക്കാനോ ഏജൻസിക്ക് അവകാശമില്ല.
പൂർണമായ ശമ്പളം തൊഴിലാളിക്ക് ലഭിക്കണം. ആരോഗ്യ ഇൻഷുറൻസ് പരിരക്ഷയും ജോലിക്കിടെ പരിക്കേറ്റാൽ നഷ്ടപരിഹാരവും ലഭിക്കും. കുവൈത്ത് തൊഴിൽ നിയമത്തിെൻറ പരിരക്ഷയും ഗാർഹികത്തൊഴിലാളികൾക്ക് ലഭിക്കും. റിക്രൂട്ട്മെൻറ് ചെലവ് കുറക്കാനും ധാരണപത്രം സഹായിക്കും. ധാരണപത്രം അവലോകനം നടത്താനും വ്യവസ്ഥകൾ നടപ്പാക്കുന്നുവെന്ന് ഉറപ്പാക്കാനും എല്ലാ വർഷവും ഇന്ത്യ, കുവൈത്ത് ജോയൻറ് കമ്മിറ്റി യോഗം ചേരും. ഇടക്ക് ആവശ്യമെങ്കിൽ പ്രത്യേക യോഗം ചേരും.
കുവൈത്തിലെ മൊത്തം ഗാർഹികത്തൊഴിലാളികളുടെ 47 ശതമാനം ഇന്ത്യക്കാരാണ്. കുവൈത്തിൽ 3,43,000 ഇന്ത്യൻ ഗാർഹികത്തൊഴിലാളികളാണുള്ളത്. ഇതിൽ 71 ശതമാനം പുരുഷന്മാരും 29 ശതമാനം സ്ത്രീകളുമാണ്. അവർക്ക് അന്തസ്സോടെ ജോലിയെടുക്കാൻ സാഹചര്യമൊരുക്കുന്നതിൽ നിർണായകമാണ് ഇരുരാജ്യങ്ങളും തമ്മിലുള്ള ധാരണപത്രത്തിലെ വ്യവസ്ഥകൾ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.