മെഹ്ഫിൽ ചെറുകഥാ മത്സരം അവാർഡ് ദാനം
text_fieldsദുബൈ: മെഹ്ഫിൽ ചെറുകഥാ മത്സര വിജയികൾക്കുള്ള അവാർഡ് ദാന ചടങ്ങ് നടന്നു. സംവിധായകൻ സുഗീത്, എഴുത്തുകാരിയും മാധ്യമപ്രവർത്തകയുമായ സോണിയ ഷിനോയി, ജൂറിയായ രമേശ് പെരുമ്പിലാവ് എന്നിവർ ചേർന്ന് അവാർഡ് ദാനം നിർവഹിച്ചു. അൻസർ കൊയിലാണ്ടി, അഷ്‌റഫ് പിലാക്കൽ, ബാബു ഖാൻ തുടങ്ങിയവർ സംബന്ധിച്ചു.
സി.പി. അനിൽകുമാറിെൻറ 'ഡമാസ്കസ്' ഒന്നാം സ്‌ഥാനം നേടി. സലിം അയ്യനത്തിെൻറ 'അനാമിക', സർഗ റോയിയുടെ 'ആത്മഹത്യ' എന്നിവ രണ്ടാം സ്ഥാനം പങ്കിട്ടു. അജീഷ് മാത്യുവിെൻറ 'പൊതുമാപ്പ്', മനോജ് കോടിയത്തിെൻറ 'അയിഷ' എന്നിവക്കാണ് മൂന്നാം സ്ഥാനം. ഷാജി ഹനീഫിെൻറ 'ഹൃദയത്തിനു കുറുകെ ഒരു മുഖാവരണം', ജിഷ സന്ദീപിെൻറ 'സാവേരി', പ്രവീൺ പാലക്കീലിെൻറ 'മറിയച്ചേടത്തിയുടെ വീട്', ഹുസ്ന റാഫിയുടെ 'സ്വപ്നങ്ങൾ വിൽക്കുന്നവർ', ഗണേഷ് ആലുങ്കലിെൻറ 'രണ്ട് തീർഥാടകർ' എന്നീ കഥകൾക്ക് സ്പെഷൽ ജൂറി പുരസ്‌കാരം ലഭിച്ചു. ബഷീർ സിൽസില അധ്യക്ഷത വഹിച്ചു. പോൾസൺ പാവറട്ടി സ്വാഗതവും ബിനു ഹൈസ്സൈൻ നന്ദിയും പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.