Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightU.A.Echevron_rightസൗ​ദി​യി​ൽ വ​ൻ...

സൗ​ദി​യി​ൽ വ​ൻ ലോ​ജി​സ്​​റ്റി​ക് പാ​ർ​ക്ക് ഒ​രു​ക്കാ​ൻ ഡി.​പി വേ​ൾ​ഡ്​

text_fields
bookmark_border
DP World logistics park
cancel
camera_alt

ജി​ദ്ദ​യി​ൽ നി​ർ​മി​ക്കു​ന്ന ലോ​ജി​സ്​​റ്റി​ക്​ പാ​ർ​ക്കി​​ന്‍റെ മാ​തൃ​ക

ദു​ബൈ: സൗ​ദി പോ​ർ​ട്ട്​ അ​തോ​റി​റ്റി​യും (മ​വാ​നി) ദു​ബൈ ആ​സ്ഥാ​ന​മാ​യ ഡി.​പി വേ​ൾ​ഡും ചേ​ർ​ന്ന്​ സൗ​ദി​യി​ലെ ഏ​റ്റ​വും വ​ലി​യ ലോ​ജി​സ്​​റ്റി​ക് പാ​ർ​ക്കി​ന്‍റെ നി​ർ​മാ​ണം ആ​രം​ഭി​ച്ചു. 90 കോ​ടി റി​യാ​ൽ ചെ​ല​വി​ൽ ജി​ദ്ദ ഇ​സ്​​ലാ​മി​ക്​ പോ​ർ​ട്ടി​ൽ​ ഒ​രു​ക്കു​ന്ന പാ​ർ​ക്ക്​ അ​ടു​ത്ത​വ​ർ​ഷം പൂ​ർ​ത്തി​യാ​ക്കാ​നാ​ണ്​ ല​ക്ഷ്യ​മി​ടു​ന്ന​ത്. ച​ര​ക്കു​വി​ന്യാ​സ​ത്തി​നു​ള്ള സൗ​ദി അ​റേ​ബ്യ​യി​ലെ ഏ​റ്റ​വും വ​ലി​യ സം​യോ​ജി​ത ലോ​ജി​സ്​​റ്റി​ക്​ പാ​ർ​ക്കാ​യി​രി​ക്കും ഇ​ത്. ​

4,15,000 ച​തു​ര​ശ്ര മീ​റ്റ​ർ ഗ്രീ​ൻ​ഫീ​ൽ​ഡ് സൗ​ക​ര്യം, 1,85,000 ച​തു​ര​ശ്ര മീ​റ്റ​ർ വെ​യ​ർ​ഹൗ​സി​ങ്​ സൗ​ക​ര്യം, വി​വി​ധ കാ​ര്യ​ങ്ങ​ൾ​ക്ക്​ ഉ​പ​യോ​ഗി​ക്കാ​ൻ സാ​ധി​ക്കു​ന്ന സ്​​റ്റോ​റേ​ജ് യാ​ർ​ഡ് എ​ന്നി​വ ഉ​ൾ​ക്കൊ​ള്ളു​ന്ന​താ​ണ്​ പാ​ർ​ക്ക്. ഒ​രേ​സ​മ​യം 3.9 ല​ക്ഷ​ത്തി​ല​ധി​കം ക​ണ്ട​യ്​​ന​റു​ക​ൾ സൂ​ക്ഷി​ക്കാ​ൻ ശേ​ഷി​യു​ണ്ടാ​യി​രി​ക്കും. ഏ​റ്റ​വും നൂ​ത​ന​മാ​യ ച​ര​ക്ക്​ സം​ഭ​ര​ണ-​വി​ത​ര​ണ സേ​വ​ന​ങ്ങ​ളാ​യി​രി​ക്കും പാ​ർ​ക്കി​ൽ ഒ​രു​ക്കു​ക. ഇ​ത് ഉ​പ​ഭോ​ക്താ​ക്ക​ൾ​ക്ക് ജി​ദ്ദ​യി​ലേ​ക്കും പു​റ​ത്തേ​ക്കും സു​ഗ​മ​മാ​യ ച​ര​ക്കു​നീ​ക്ക​ത്തി​ന്​ സൗ​ക​ര്യ​പ്ര​ദ​മാ​യി​രി​ക്കും.മ​വാ​നി​യും ഡി.​പി വേ​ൾ​ഡും 30 വ​ർ​ഷ​ത്തെ ഉ​ട​മ്പ​ടി​യി​ലാ​ണ്​ ഒ​പ്പി​ട്ടി​രി​ക്കു​ന്ന​ത്. 2022ൽ ​ഒ​പ്പു​വെ​ച്ച ക​രാ​ർ പ്ര​കാ​രം 2025 ര​ണ്ടാം പാ​ദ​ത്തി​ൽ നി​ർ​മാ​ണം പൂ​ർ​ത്തി​യാ​ക്കി പാ​ർ​ക്ക്​ തു​റ​ക്കും. വി​ക​സ​ന​പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ ര​ണ്ട് ഘ​ട്ട​ങ്ങ​ളി​ലാ​യാ​ണ്​ പൂ​ർ​ത്തി​യാ​ക്കു​ക. വെ​യ​ർ​ഹൗ​സി​ന് മു​ക​ളി​ൽ 20 മെ​ഗാ​വാ​ട്ട് പു​ന​രു​പ​യോ​ഗ ഊ​ർ​ജം ഉ​ൽ​പാ​ദി​പ്പി​ക്കു​ന്ന സോ​ളാ​ർ പാ​ന​ലു​ക​ളു​ടെ ഒ​രു മേ​ൽ​ക്കൂ​ര ഒ​രു​ക്കു​ന്നു​ണ്ട്. 2020ൽ ​ഇ​രു​കൂ​ട്ട​രും ഒ​പ്പു​വെ​ച്ച ഒ​രു ക​രാ​ർ​പ്ര​കാ​രം സൗ​ത്ത് ക​ണ്ടെ​യ്‌​ന​ർ ടെ​ർ​മി​ന​ലും പാ​ർ​ക്കി​ൽ ഒ​രു​ക്കും. ടെ​ർ​മി​ന​ലി​​ന്റെ പ​ണി അ​വ​സാ​ന ഘ​ട്ട​ത്തി​ലാ​ണ്. 2024 അ​വ​സാ​നം പ​ണി പൂ​ർ​ത്തി​യാ​കും. ദ​മ്മാം, ജി​ദ്ദ, റി​യാ​ദ് എ​ന്നി​വി​ട​ങ്ങ​ളി​ൽ ഫ്രൈ​റ്റ് ഫോ​ർ​വേ​ഡി​ങ്​ ഓ​ഫി​സു​ക​ൾ ആ​രം​ഭി​ച്ച​തി​ന് പി​ന്നാ​ലെ​യാ​ണ് ലോ​ജി​സ്​​റ്റി​ക് സൗ​ക​ര്യ​വു​മാ​യി ഡി.​പി വേ​ൾ​ഡ് സൗ​ദി​യി​ൽ അ​തി​ന്‍റെ ലോ​ജി​സ്​​റ്റി​ക് രം​ഗം വി​പു​ലീ​ക​രി​ക്കു​ന്ന​ത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:UAE Newslogistics parkDP World
News Summary - DP World to set up logistics park in Saudi
Next Story