ഡോ. അംബേദ്കർ നാഷനൽ അവാർഡ് സുഭാഷ് ദാസിന്
text_fieldsദുബൈ: ഭാരതീയ ദലിത് സാഹിത്യ അക്കാദമിയുടെ ഡോ. അംബേദ്കർ എക്സലൻസി നാഷനൽ അവാർഡ് 2023 യു.എ.ഇയിലെ കലാ സാംസ്കാരിക പ്രവർത്തകനായ സുഭാഷ് ദാസിന്. ഡൽഹി പഞ്ചശീൽ ആശ്രമത്തിലെ അംബേദ്കർ മണ്ഡപത്തിൽ ഭാരതീയ ദലിത് അക്കാദമി ദേശീയ പ്രസിഡന്റ് ഡോ. എസ്.പി. സുമൻഷകർ, ഇന്ത്യൻ റെയിൽവേ മുൻ ചെയർമാൻ രമേശ് ചന്ദ്രദത്ത എന്നിവർ ചേർന്നാണ് അവാർഡ് സമ്മാനിച്ചത്. കാൽ നൂറ്റാണ്ടായി യു.എ.ഇയിലെ കലാ സാംസ്കാരിക രംഗത്ത് സജീവമായ സുഭാഷ് ദാസിന്റെ സമഗ്ര സംഭാവനകൾ പരിഗണിച്ചാണ് അവാർഡിന് തിരഞ്ഞെടുത്തത്.
യുവകലാസാഹിതി യു.എ.ഇ പ്രസിഡന്റ്, മലയാളം മിഷൻ അധ്യാപകൻ, നാടക പരിശീലകൻ എന്നീ നിലകളിൽ സജീവസാന്നിധ്യമാണ് സുഭാഷ് ദാസ്. തൃശൂർ ജില്ലയിലെ ചെന്ത്രാപ്പിന്നി സ്വദേശിയാണ്. സുധിയാണ് ഭാര്യ. മക്കൾ: ശങ്കർദാസ്, ശ്രേയ ദാസ്. കെ.പി.എ.സി, കഴിമ്പ്രം തിയറ്റേഴ്സ് എന്നീ നാടക സംഘങ്ങളിൽ പ്രധാന വേഷങ്ങൾ അവതരിപ്പിച്ച സുഭാഷ് പ്രവാസ ലോകത്തും അരങ്ങിലെ നിറസാന്നിധ്യമാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.