സിവില്‍ സര്‍വീസിലേക്ക് വഴി കാട്ടി ഡോ. പി. സരിന് ഐ.എ.എ.എസ്
text_fieldsദുബൈ: െഎ.എ.എസും െഎ.എ.എ.എസും തമ്മിലുള്ള വിത്യാസം വ്യക്തമാക്കിക്കൊണ്ടാണ് ഡോ. പി. സരിൻ സിവിൽ സർവീസിലേക്ക് വഴി കാട്ടുന്ന പ്രഭാഷണം തുടങ്ങിയത്. രണ്ട് ഡസനോളം തസ്തികകളിലേക്ക് നിയമനം നടത്തുന്നത് സിവിൽ സർവീസ് പരീക്ഷയുടെ അടിസ്ഥാനത്തിലാണെങ്കിലും മുഖ്യലക്ഷ്യം െഎ.എ.എസ് തന്നെയായിരിക്കണമെന്ന് സരിൻ നിർദേശിച്ചു. ആറ് തവണ വരെ ശ്രമിക്കാമെങ്കിലും ആദ്യ തവണ തന്നെ പാസാകാനാണ് ശ്രദ്ധിക്കേണ്ടത്. പരീക്ഷയുടെ ഘടനയും രീതികളും അദ്ദേഹം വിശദീകരിച്ചു. കൃത്യമായ വ്യവസ്ഥയോടെ നടത്തുന്ന പരീക്ഷയാണിത്. സിലബസിന് പുറത്തുനിന്ന് ഒരു ചോദ്യവും വരില്ല. എത്രയും വേഗം പരിശീലനം തുടങ്ങിയാൽ അത്രയും നല്ലതാണെന്ന് സരിൻ പറഞ്ഞു.
എം.ബി.ബി.എസ്. ബിരുദം നേടിയശേഷമാണ് സരിൻ സിവിൽ സർവീസിലേക്ക് കടന്നത്. എന്തുകൊണ്ടാണ് ഇൗ തീരുമാനം എടുത്തതെന്ന ചോദ്യത്തിന് സിവിൽ സർവീസും താൻ ആഗ്രഹിച്ചിരുന്നു എന്നായിരുന്നു മറുപടി. ഒരാൾ വിജയിയായി തോന്നുന്നത് സമൂഹത്തിനാണെന്നും വ്യക്തികൾക്കല്ലെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. തെൻറ ആഗ്രഹങ്ങൾക്ക് അനുസരിച്ചുള്ള നേട്ടങ്ങൾ സ്വന്തമാക്കാനാണ് ഒാരോരുത്തരും ശ്രമിക്കേണ്ടതെന്നും അദ്ദേഹം പറഞ്ഞു. 2008-ലാണ് സരിൻ സിവിൽ സർവ്വീസ് പരീക്ഷയെഴുതുന്നത്. തുടർന്ന് ഇന്ത്യൻ ഒാഡിറ്റ് ആൻറ് അക്കൗണ്ട് സർവീസിൽ (െഎ.എ.എ.എസ്.) പ്രവേശിച്ചു കേരളത്തിലും കർണ്ണാടകത്തിലും ഡെപ്യൂട്ടി അക്കൗണ്ടൻറ് ജനറൽ എന്ന നിലയിൽ സ്തുത്യർഹമായ രീതിയിൽ സേവനമനുഷ്ഠിച്ചു. യുവജനങ്ങൾക്കിടയിലും, പൊതുവിദ്യാഭ്യാസ-, ആരോഗ്യമേഖലകളിൽ ഇടപെട്ടും പ്രവർത്തിക്കാനായി സിവിൽ സർവ്വീസിൽ നിന്ന് രാജിവെച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.