ഡ്രാഗൺ മാർട്ടിൽ നെസ്റ്റോ തുറന്നു
text_fieldsഇന്റർനാഷനൽ സിറ്റിയിലെ ഡ്രാഗൺമാർട്ട് 2വിൽ നെസ്റ്റോ ഹൈപ്പർമാർക്കറ്റിന്റെ ഉദ്ഘാടനം ഡ്രാഗൺ മാർട്ട് മാൾ മാനേജർ റാഷിദ് അൽ ഹർമുദി, വെസ്റ്റേൺ ഇന്റർനാഷനൽ ഗ്രൂപ് ചെയർമാൻ കെ.പി. ബഷീർ എന്നിവർ ചേർന്ന് നിർവഹിക്കുന്നു
ദുബൈ: യു.എ.ഇ ഉപഭോക്താക്കളുടെ പ്രിയ ഹൈപ്പർമാർക്കറ്റായ നെസ്റ്റോ ഹൈപ്പർമാർക്കറ്റിന്റെ പുതിയ ബ്രാഞ്ച് ദുബൈ ഇന്റർനാഷനൽ സിറ്റിയിലെ ഡ്രാഗൺമാർട്ട് 2വിൽ പ്രവർത്തനമാരംഭിച്ചു.ലോകത്തിലെതന്നെ ഏറ്റവും വലിയ ഉപകരണ വിപണിയിലൊന്നായ ഡ്രാഗൺ മാർട്ടിന്റെ (2) ഗ്രൗണ്ട് ഫ്ലോറിൽ 1,05,000 സ്ക്വയർഫീറ്റിലാണ് നെസ്റ്റോ തുറന്നത്. ആധുനിക സൗകര്യങ്ങളോടുകൂടിയ ഹൈപ്പർ മാർക്കറ്റ് ഡ്രാഗൺ മാർട്ട് മാൾ മാനേജർ റാഷിദ് അൽ ഹർമുദി, വെസ്റ്റേൺ ഇന്റർനാഷനൽ ഗ്രൂപ് ചെയർമാൻ കെ.പി. ബഷീർ എന്നിവർ ചേർന്ന് ഉദ്ഘാടനം ചെയ്തു.
നെസ്റ്റോ ഗ്രൂപ് മാനേജിങ് ഡയറക്ടർമാരായ സിദ്ദിഖ് പാലൊള്ളതിൽ, കെ.പി. ജമാൽ, ഡയറക്ടർമാരായ കെ.പി. നവാസ്, കെ.പി. ഫായിസ്, മുഹമ്മദ് ആത്തിഫ് എന്നിവരും പങ്കെടുത്തു.
![Girl in a jacket](https://www.madhyamam.com/h-library/newslettericon.png)
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.