മരുഭൂ നാടകോത്സവത്തിന് ഷാർജയൊരുങ്ങുന്നു
text_fieldsഷാര്‍ജ: മരുഭൂമിയെ പരിധിയില്ലാത്ത അരങ്ങാക്കി മാറ്റുന്ന, അറബ് സംസ്കൃതിയുടെ ആഴവും പര പ്പും വെളിവാക്കുന്ന അഞ്ചാമത് ഷാര്‍ജ മരുഭൂ നാടകോത്സവം ഡിസംബര്‍ 12 മുതല്‍ 16 വരെ ബറാഷി മരുഭൂമിയില്‍ അരങ്ങേറും. തനത് അറബ് നാടകങ്ങളുടെ മനോഹാരിതയാണ് നാടകങ്ങളുടെ പ്രത്യേകത. അറബ് ഗോത്രങ്ങളുടെ ജീവിതയാത്രയിലെ എല്ലാ മേഖലകളെയും സ്പര്‍ശിക്കുന്ന പ്രമേയങ്ങളാണ് നാടകങ്ങളുടെ കാതല്‍. യു.എ.ഇ, കുവൈത്ത്, മോറിത്താനിയ, ജോര്ഡന്, സുഡാന്, ഇറാഖ് എന്നിവിടങ്ങളില്‍നിന്നുള്ള ആറു നാടകങ്ങള്‍ അരങ്ങേറുമെന്ന് സംഘാടകരായ ഷാര്‍ജ സാംസ്കാരിക വകുപ്പ് അറിയിച്ചു.
കൂടുതല്‍ രാജ്യങ്ങള്‍ നാടകവുമായി എത്താനുള്ള സാധ്യത ഉണ്ടെന്നും ഇതിനുള്ള എല്ലാവിധ സൗകര്യങ്ങളും ഒരുക്കുമെന്നും വകുപ്പ് അധികൃതര്‍ സൂചിപ്പിച്ചു. സുപ്രീം കൗണ്‍സില്‍ അംഗവും ഷാര്‍ജ ഭരണാധികാരിയുമായ ശൈഖ് ഡോ. സുല്‍ത്താന്‍ ബിന്‍ മുഹമ്മദ് അല്‍ ഖാസിമിയുടെ കാഴ്ചപ്പാടില്‍നിന്ന് പ്രചോദനം ഉള്‍ക്കൊണ്ടാണ് ഗള്‍ഫ് മേഖലയിലെ ഏറ്റവും സവിശേഷമായ അരങ്ങിന് ഷാര്‍ജയുടെ മരുഭൂമി ഒരുങ്ങുന്നത്.
നാലാം പതിപ്പില്‍ അരങ്ങേറിയ ഒമാന്‍ നാടകമായ ‘അല്‍ ഹീമി’ലെ നിരവധി താരങ്ങളാണ് ബെന്യാമിെൻറ ‘ആടുജീവിത’ത്തെ ആസ്പദമാക്കി െബ്ലസി സംവിധാനം ചെയ്യുന്ന ‘ഗോട്ട് ലൈഫി’ല്‍ അഭിനയിക്കുന്നത്. നോവലിലെ അര്‍ബാബായി എത്തുന്നതും ഒമാന്‍ കലാകാരനാണ്. പരമ്പരാഗത ഭക്ഷണം, ഗോത്രജീവിതം തുടങ്ങിയവയെല്ലാം നേരിട്ടുകാണാനും ആസ്വദിക്കാനുമുള്ള അവസരവും സന്ദര്‍ശകർക്ക് ലഭിക്കും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.