'ഡ്രോ ആൻഡ് വിൻ എ കാർ' ലക്കി ഡ്രോ: വിജയിക്ക് കാർ സമ്മാനം നൽകി
text_fieldsദുബൈ: യു.എ.ഇയിലെ പ്രമുഖ കാർഗോ കമ്പനിയായ ഡി ആർ കൊറിയർ ആൻഡ് കാർഗോയുടെ 12ാം വാർഷികാഘോഷങ്ങളുടെ ഭാഗമായി നടത്തിയ 'ഡ്രോ ആൻഡ് വിൻ എ കാർ' ലക്കി ഡ്രോ മത്സര വിജയിക്ക് കാർ സമ്മാനമായി നൽകി. കോവിഡ് മാനദണ്ഡങ്ങൾ പാലിച്ച് ഡി.ആർ കൊറിയർ ആൻഡ് കാർഗോയുടെ ഹെഡ് ഓഫിസിൽ നടന്ന ലളിതമായ ചടങ്ങിൽ കമ്പനിയുടെ അംബാസഡറും നടനും അവതാരകനുമായ മിധുനും മാനേജിങ് ഡയറക്ടർ ഫൈസൽ തയ്യിലും ചേർന്ന് കാറിെൻറ താക്കോൽദാനം നിർവഹിച്ചു. കാസർകോട് സ്വദേശിയും പ്രവാസിയുമായ ജയചന്ദ്രനാണ് സമ്മാനാർഹനായത്.
കൊറോണ കാലഘട്ടത്തിൽ ബുദ്ധിമുട്ടനുഭവിക്കുന്ന പ്രവാസികളെ സഹായിക്കാനായി കമ്പനി പുതിയ സാമൂഹികസേവന പദ്ധതികളും പ്രഖ്യാപിച്ചു. സന്നദ്ധ പ്രവർത്തന സംഘടനകളുടെ ആഭിമുഖ്യത്തിൽ നടത്തപ്പെടുന്ന പദ്ധതിയുടെ വിശദവിവരങ്ങൾ കമ്പനിയുടെ www.drcourier.ae എന്ന വെബ്സൈറ്റിൽ ലഭ്യമാകും. ആദ്യഘട്ടമായി ആയിരത്തോളം ബുദ്ധിമുട്ടനുഭവിക്കുന്ന പ്രവാസികൾക്ക് സൗജന്യമായി കാർഗോ അയക്കാനുള്ള അവസരമാണ് ഒരുക്കുന്നതെന്ന് കമ്പനി അറിയിച്ചു. യു.എ.ഇയിലെ എല്ലാ എമിറേറ്റിലും ബ്രാഞ്ചുകളുള്ള ഡി ആർ കൊറിയർ ആൻഡ് കാർഗോ കമ്പനി കേരളത്തിൽ പ്രളയസമയത്തും സന്നദ്ധ പ്രവർത്തനങ്ങളിൽ സജീവ പങ്കാളികളായിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.