ഡ്രോയിങ്, പെയിന്റിങ് മത്സരം മേയ് 11ന്
text_fieldsഅബൂദബി: യു.എ.ഇയിലെ വിവിധ രാജ്യക്കാരായ സ്കൂള്‍ വിദ്യാർഥികള്‍ക്കായി ലുലു ഗ്രൂപ്പുമായി സഹകരിച്ച് ടീം നൊസ്റ്റാള്‍ജിയ സംഘടിപ്പിക്കുന്ന ഡ്രോയിങ് ആൻഡ് പെയിന്റിങ് മത്സരം ‘റിഫ്ലക്ഷന്‍സ് 2024 സീസണ് 6’ മേയ് 11ന് നടക്കും. അബൂദബി മുസഫ കാപിറ്റല്‍ മാളില്‍ ഉച്ചകഴിഞ്ഞ് മൂന്നുമുതലാണ് മത്സരങ്ങള്‍ അരങ്ങേറുക.
18 വയസ്സുവരെ വിദ്യാർഥികളെ നാല് ഗ്രൂപ്പുകളായി തിരിച്ച് നിറം കൊടുക്കല്‍, ചിത്രരചന - പെയിന്റിങ്, കൈയെഴുത്ത്, കാലിഗ്രഫി എന്നീ വിഭാഗങ്ങളില്‍ മത്സരങ്ങള്‍ നടക്കും. അപേക്ഷകള്‍ ഓണ്‍ലൈന്‍ ആയി വെബ്സൈറ്റില്‍ രജിസ്റ്റര്‍ ചെയ്യാം. പൂരിപ്പിച്ച അപേക്ഷകള്‍ കാപിറ്റല്‍ മാള്‍ ലുലു ഹൈപ്പര്‍ മാര്‍ക്കറ്റില്‍ മേയ് ഒമ്പതുവരെ സമര്‍പ്പിക്കാം.
പരിപാടിയുടെ ബ്രോഷര്‍ പ്രകാശനം ലുലു ഗ്രൂപ് ഗ്ലോബല്‍ ഹെഡ് ക്വാട്ടേഴ്സില്‍ ലുലു ഗ്രൂപ് ഗ്ലോബല്‍ മാര്‍ക്കറ്റിങ് ആന്‍ഡ് കമ്യൂണിക്കേഷന്‍സ് ഡയറക്ടര്‍ വി. നന്ദകുമാര്‍ നിര്‍വഹിച്ചു. നൊസ്റ്റാള്‍ജിയ പ്രസിഡന്റ് നാസര്‍ ആലംകോട്, രക്ഷാധികാരികളായ അഹദ് വെട്ടൂര്‍, നൗഷാദ് ബഷീര്‍, ചീഫ് കോഓഡിനേറ്റര്‍ മനോജ് ബാലകൃഷ്ണന്, വൈസ് പ്രസിഡന്റ് അനീഷ് മോന് എന്നിവർ പങ്കെടുത്തു. ഫോണ്‍: 050 469 5607, 050 6997246.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.