Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightU.A.Echevron_rightദുബൈയിൽ ഡ്രൈവറില്ലാ...

ദുബൈയിൽ ഡ്രൈവറില്ലാ ടാക്സികൾ അടുത്തവർഷം

text_fields
bookmark_border
ദുബൈയിൽ ഡ്രൈവറില്ലാ ടാക്സികൾ അടുത്തവർഷം
cancel
camera_alt

ഡ്രൈ​വ​റി​ല്ലാ ടാ​ക്സി സേ​വ​നം ആ​രം​ഭി​ക്കു​ന്ന​ത്​ സം​ബ​ന്ധി​ച്ച്​ ആ​ർ.​ടി.​എ അ​ധി​കൃ​ത​രും ക്രൂ​യി​സ്​ ക​മ്പ​നി അ​ധി​കൃ​ത​രും കൂ​ടി​ക്കാ​ഴ്ച ന​ട​ത്തു​ന്നു

ദു​ബൈ: ഏ​റെ പ്ര​തീ​ക്ഷ​യോ​ടെ ദു​​ബൈ നി​വാ​സി​ക​ൾ കാ​ത്തി​രി​ക്കു​ന്ന ഡ്രൈ​വ​റി​ല്ലാ ടാ​ക്സി​ക​ൾ അ​ടു​ത്ത​വ​ർ​ഷം നി​ര​ത്തി​ൽ സ​ജീ​വ​മാ​കു​മെ​ന്ന്​ റോ​ഡ്​ ഗ​താ​ഗ​ത അ​തോ​റി​റ്റി(​ആ​ർ.​ടി.​എ) അ​റി​യി​ച്ചു. 2023ൽ ​ഔ​ദ്യോ​ഗി​ക​മാ​യി ഓ​ടി​ത്തു​ട​ങ്ങു​ന്ന​തി​ന്​ മു​മ്പ് ഈ ​വ​ർ​ഷം അ​വ​സാ​ന​ത്തോ​ടെ പ​രീ​ക്ഷ​ണ​യോ​ട്ടം പൂ​ർ​ത്തി​യാ​ക്കാ​നാ​ണ്​ അ​ധി​കൃ​ത​ർ ആ​സൂ​ത്ര​ണം ചെ​യ്തി​രി​ക്കു​ന്ന​ത്. അ​മേ​രി​ക്ക​ൻ ക​മ്പ​നി​യാ​യ 'ക്രൂ​യി​സു'​മാ​യി ചേ​ർ​ന്നാ​ണ്​ ആ​ർ.​ടി.​എ അ​ടു​ത്ത വ​ർ​ഷം പ​ദ്ധ​തി ആ​രം​ഭി​ക്കാ​ൻ ല​ക്ഷ്യ​മി​ടു​ന്ന​ത്. 2030ഓ​ടെ ന​ഗ​ര​ത്തി​ലെ വി​വി​ധ ഭാ​ഗ​ങ്ങ​ളി​ലാ​യി നാ​ലാ​യി​രം വാ​ഹ​ന​ങ്ങ​ൾ നി​ര​ത്തി​ലി​റ​ക്കു​മെ​ന്നും അ​ധി​കൃ​ത​ർ വ്യ​ക്​​ത​മാ​ക്കി.

സ്വ​യം​പ്ര​വ​ർ​ത്തി​ക്കു​ന്ന വാ​ഹ​ന​ങ്ങ​ൾ പ​രി​സ്ഥി​തി സൗ​ഹൃ​ദ​മാ​ണെ​ന്നും ഉ​പ​ഭോ​ക്താ​ക്ക​ളെ, പ്ര​ത്യേ​കി​ച്ച് മു​തി​ർ​ന്ന പൗ​ര​ന്മാ​ർ, താ​മ​സ​ക്കാ​ർ, നി​ശ്ച​യ​ദാ​ർ​ഢ്യ​മു​ള്ള ആ​ളു​ക​ൾ എ​ന്നി​വ​ർ​ക്ക്​ മി​ക​ച്ച സേ​വ​നം ന​ൽ​കാ​ൻ ഇ​തു​വ​ഴി ക​ഴി​യു​മെ​ന്നും ആ​ർ.​ടി.​എ ഡ​യ​റ​ക്ട​ർ ജ​ന​റ​ൽ മ​ത്വാ​ർ അ​ൽ ത​യാ​ർ പ​റ​ഞ്ഞു. ന​ഗ​ര​ത്തി​ലെ ഏ​തെ​ല്ലാം പാ​ത​ക​ളി​ലാ​ണ്​ ഡ്രൈ​വ​റി​ല്ലാ വാ​ഹ​ന​ങ്ങ​ൾ ഓ​ടു​ക​യെ​ന്ന​ത്​ സം​ബ​ന്ധി​ച്ച്​ അ​ധി​കൃ​ത​ർ വെ​ളി​പ്പെ​ടു​ത്തി​യി​ട്ടി​ല്ല. എ​ന്നാ​ൽ ക്രൂ​യി​സ്​ ക​മ്പ​നി അ​ധി​കൃ​ത​ർ സേ​വ​ന​ത്തി​ന്​ യോ​ജി​ച്ച സ്ഥ​ല​ങ്ങ​ൾ ക​ണ്ടെ​ത്തു​ന്ന​തി​നാ​യി വി​വി​ധ സ്ഥ​ല​ങ്ങ​ളി​ൽ സ​ന്ദ​ർ​ശ​ന​ങ്ങ​ൾ ന​ട​ത്തി​യി​ട്ടു​ണ്ട്. പ​ദ്ധ​തി​ക്ക്​ ആ​കെ വ​രു​ന്ന ചെ​ല​വു​​ക​ൾ സം​ബ​ന്ധി​ച്ചും നി​ര​ക്കു​ക​ളെ കു​റി​ച്ചും വൈ​കാ​തെ വി​വ​ര​ങ്ങ​ൾ പു​റ​ത്തു​വി​ടു​മെ​ന്നാ​ണ്​ പ്ര​തീ​ക്ഷി​ക്കു​ന്ന​ത്. അ​തേ​സ​മ​യം അ​ടു​ത്ത വ​ർ​ഷം ആ​രം​ഭി​ക്കു​ന്ന​ത്​ കു​റ​ഞ്ഞ എ​ണ്ണം ടാ​ക്സി​ക​ൾ മാ​ത്ര​മാ​യി​രി​ക്കു​മെ​ന്ന്​ മ​ത്വാ​ർ അ​ൽ ത​യാ​ർ വെ​ളി​പ്പെ​ടു​ത്തി. ജ​ന​റ​ൽ മോ​ട്ടോ​ഴ്സ്​ ക​മ്പ​നി​യു​ടെ ഭാ​ഗ​മാ​യ സ്ഥാ​പ​ന​മാ​ണ്​ ക്രൂ​യി​സ്. നി​ല​വി​ൽ സാ​ൻ ഫ്രാ​ൻ​സി​സ്​​കോ​യി​ൽ ക​മ്പ​നി ഡ്രൈ​വ​റി​ല്ലാ വാ​ഹ​ന​ഗ​താ​ഗ​ത​ത്തി​ന്​ തു​ട​ക്കം കു​റി​ച്ചി​ട്ടു​ണ്ട്. ആ​ഴ്ച​ക​ൾ​ക്ക്​ മു​മ്പ്​ അ​ബൂ​ദ​ബി​യി​ലെ യാ​സ്​ ദ്വീ​പി​ൽ ഇ​ത്ത​രം വാ​ഹ​ന​ങ്ങ​ളു​ടെ സേ​വ​നം ആ​രം​ഭി​ച്ചി​രു​ന്നു. അ​ബൂ​ദ​ബി​ക്ക് ചു​റ്റു​മു​ള്ള വി​വി​ധ പ്ര​ദേ​ശ​ങ്ങ​ളി​ൽ യാ​ത്ര​ക്കാ​ർ​ക്ക്​ ഈ ​സൗ​ക​ര്യം ഏ​ർ​പ്പെ​ടു​ത്താ​ൻ അ​ധി​കൃ​ത​ർ ആ​ലോ​ചി​ക്കു​ന്നു​ണ്ട്. പൂ​ർ​ണ​മാ​യും ഇ​ല​ക്‌​ട്രി​ക്, ഹൈ​ബ്രി​ഡ് കാ​റു​ക​ളാ​ണ് അ​ബൂ​ദ​ബി​യി​ൽ ഉ​പ​യോ​ഗി​ച്ച​ത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Driverless Taxi
News Summary - Driverless taxis in Dubai next year
Next Story