Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightU.A.Echevron_rightഎക്സ്​പോയിൽ കാണാം...

എക്സ്​പോയിൽ കാണാം ആളില്ലാ വാഹനങ്ങൾ

text_fields
bookmark_border
എക്സ്​പോയിൽ കാണാം ആളില്ലാ വാഹനങ്ങൾ
cancel
camera_alt

എക്സ്​പോയിലെ മുഖ്യ ആകർഷണങ്ങളിലൊന്നായ റോബോട്ട്​ 

ദുബൈ: ആളില്ലാതെ പ്രവർത്തിക്കുന്ന സുരക്ഷ വാഹനങ്ങളും നിർമിത ബുദ്ധിയാൽ പ്രവർത്തിക്കുന്ന വ്യോമഗതാഗത വാഹനങ്ങളും കാണണമെങ്കിൽ എക്സ്​പോയിൽ എത്തിയാൽ മതി. ഈ മാസം 16 വരെയാണ്​ യു.എ.ഇ ഇന്നോ​വേറ്റ്​സ്​ എന്ന പേരിൽ എക്സ്​പോ നഗരിയിൽ പ്രദർശനം​. റിമോട്ട്​ കൺട്രോളിൽ നിയന്ത്രിക്കാൻ കഴിയുന്ന വാഹനങ്ങളാണ്​ ഇവിടെ അണിനിരത്തിയത്​. ഭാവിയുടെ വാഹനങ്ങൾ എന്ന്​ വിശേഷിപ്പിക്കപ്പെടുന്നവയാണ്​ ആളില്ലാ വാഹനങ്ങൾ. സുരക്ഷക്ക്​ മാത്രമല്ല, ഓൺലൈൻ ഡെലിവറി പോലും ഇത്തരം വാഹനങ്ങൾ വഴിയാക്കാനുള്ള പദ്ധതി അണിയറയിൽ ഒരുങ്ങുന്നുണ്ട്​. സർക്കാർ വകുപ്പുകളും സ്വകാര്യ കമ്പനികളും അവരുടെ പുതിയ കണ്ടുപിടിത്തങ്ങൾ എക്സ്​പോയിലെ പ്രദർശനത്തിൽ അവതരിപ്പിക്കുന്നുണ്ട്​. തോക്ക്​ ഘടിപ്പിച്ച റിമോട്ട്​ കൺട്രോൾ വാഹനം 'എമിറേറ്റ്​സ്​ സ്നിപ്പർ'ഏവരുടെയും ശ്രദ്ധയാകർഷിച്ചു കഴിഞ്ഞു.

കൺട്രോൾ റൂമിലേക്ക്​ തത്സമയം ദൃശ്യങ്ങൾ അയക്കാനും ഇതിന്​ കഴിവുണ്ട്​. സുരക്ഷ നടപടികൾ ചിത്രീകരിക്കാനും പരിശോധന നടത്താനും കഴിയുന്ന വാഹനമാണ്​ ആഭ്യന്തര മന്ത്രാലയം എത്തിച്ചത്​. ആശുപത്രിയിലെ റിസപ്​ഷനിൽ സന്ദർശകരെ സ്വീകരിക്കുന്ന റോബോട്ടും ശ്രദ്ധേയമാണ്​. ഇത്​ ദുബൈയിലെ വിവിധ ആശുപത്രികളിൽ ഉപയോഗിച്ചുതുടങ്ങി. ആശുപത്രിയുമായി ബന്ധപ്പെട്ട അന്വേഷണങ്ങൾക്കുള്ള മറുപടി ഈ റോബോട്ട്​ നൽകും. ആശുപത്രിയുടെ ഏത്​ ഭാഗത്തേക്കാണ്​ പോകേണ്ടതെന്ന്​ റോബോട്ട്​ പറഞ്ഞുതരും. 40,000 ഡോളറാണ്​ ഇതിന്‍റെ ചെലവ്​. സിവിൽ ഏവിയേഷൻ അതോറിറ്റിയുടെ ആർട്ടിഫിഷ്യൽ ഇന്‍റലിജന്‍റ്​സ്​ പ്ലാനറും ഇവിടെയുണ്ട്​. വ്യോമഗതാഗതത്തെക്കുറിച്ചുള്ള നിർദേശങ്ങൾ ഈ സംവിധാനത്തിൽനിന്ന്​ ലഭിക്കും. അടിയന്തര ഘട്ടങ്ങളിൽ മൊബൈലിലേക്കും റേഡിയോ, ടെലിവിഷൻ, പള്ളികളിലെ സ്പീക്കറുകൾ തുടങ്ങിയവയിലേക്കും മുന്നറിയിപ്പ്​ പോകുന്ന സംവിധാനവും ഇവിടെയുണ്ട്​.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:dubaiDriverless vehiclesDubai Expo Attraction
News Summary - Driverless vehicles at the Dubai Expo are attractive
Next Story