ഡ്രൈവറില്ലാ വാഹനങ്ങളുടെ പരീക്ഷണം ഈ വർഷാവസാനം
text_fieldsഅബൂദബി: തലസ്ഥാന നഗരിയിൽ ഈ വർഷാവസാനത്തോടെ ഡ്രൈവറില്ലാ വാഹനങ്ങളുടെ പരീക്ഷണം ആരംഭിക്കും. അബൂദബി നഗരാതിർത്തിയിലെ യാത്രക്കാരെ സൗജന്യമായി എത്തിക്കാനാണ് സേവനം ഉപയോഗിക്കുക. സ്വയം ഓടുന്ന വാഹനങ്ങളുടെ പ്രവർത്തനം രണ്ട് ഘട്ടങ്ങളായാണ് നടപ്പാക്കുക. ആദ്യ ഘട്ടത്തിൽ തലസ്ഥാന നഗരിയിലെ യാസ് ദ്വീപിലെ ഹോട്ടലുകൾ, റസ്്റ്റാറൻറുകൾ, ഷോപ്പിങ് മാളുകൾ, ഓഫിസുകൾ എന്നിവക്കുള്ള മൂന്ന് വാഹനങ്ങൾ പരീക്ഷിക്കും. രണ്ടാം ഘട്ടത്തിൽ അബൂദബിയിലുടനീളം ഒന്നിലധികം സ്ഥലങ്ങളിൽ പത്തിലധികം വാഹനങ്ങളുടെ സേവനമാണ് ലക്ഷ്യം. രണ്ട് ഘട്ടങ്ങളിലും സേവനം സൗജന്യമായിരിക്കും. ഡ്രൈവിങ് സീറ്റിൽ ഒരു സുരക്ഷാ ഉദ്യോഗസ്ഥെൻറ സാന്നിധ്യത്തോടെ രാവിലെ എട്ടു മണി മുതൽ രാത്രി എട്ടുവരെയാണ് വാഹനങ്ങൾ നിരത്തിലിറക്കുക.
2008 മുതൽ നിർമിത ബുദ്ധി, ക്ലൗഡ് കമ്പ്യൂട്ടിങ് മേഖലയിലെ മുൻനിര സ്ഥാപനമായ ജി 42 കമ്പനിയായ ബയാനാത്തും അബൂദബി മുനിസിപ്പാലിറ്റി ആൻഡ് ഗതാഗത വകുപ്പും ഡ്രൈവറില്ലാ വാഹനങ്ങൾ പ്രവർത്തിപ്പിക്കുന്നതിനുള്ള സഹകരണ കരാറിൽ ഒപ്പിട്ടിട്ടുണ്ട്. അബൂദബിയിലെ സ്മാർട്ട് ട്രാൻസ്പോർട്ട് സംവിധാനത്തിന് മുനിസിപ്പാലിറ്റി ആൻഡ് ഗതാഗത വകുപ്പിെൻറ മികച്ചതും നൂതനവുമായ തന്ത്രമാണ് സ്വയംഭരണ വാഹനങ്ങൾ യാഥാർഥ്യമാക്കുന്നത്. ഡ്രൈവറില്ലാ വാഹനങ്ങൾക്ക് ചുറ്റുമുള്ള അന്തരീക്ഷം മനസ്സിലാക്കാനും മനുഷ്യരുടെ ഇടപെടലില്ലാതെ സുരക്ഷിതമായി നാവിഗേറ്റ് ചെയ്യാനും റോഡിെൻറ പാത നിർണയിക്കാനും മാപ്പിങ്, ബിൽറ്റ് ഇൻ സെൻസറുകളിൽനിന്ന് ലഭിക്കുന്ന േഡറ്റെയയും ആശ്രയിക്കും. സെൻസറുകളിൽ റഡാറുകൾക്ക് സമാനമായ സാങ്കേതിക സംവിധാനങ്ങൾ, സ്റ്റീരിയോസ്കോപ്പിക് വിഷൻ സിസ്റ്റം, ജിയോഗ്രാഫിക് പൊസിഷനിങ് സിസ്റ്റം(ജി.പി.എസ്), ഒപ്റ്റിക്കൽ ഒബ്ജക്ട് റെക്കഗ്നിഷൻ സിസ്റ്റം, തത്സമയ പൊസിഷനിങ് സിസ്റ്റം എന്നിവയും പ്രയോജനപ്പെടുത്തും.
വാഹനങ്ങളുടെ സുരക്ഷ പരിശോധന, ഓപ്പറേഷൻ മാനേജ്മെൻറ് പ്ലാറ്റ്ഫോം, ട്രാഫിക് നിയമങ്ങളും യു.എ.ഇയിലെ എക്സിക്യൂട്ടിവ് ചട്ടങ്ങളും പാലിക്കുന്നതിനായി സ്വയംഭരണ വാഹന പ്രവർത്തനങ്ങളുടെ മേൽനോട്ടം എന്നിവയുൾപ്പെടെയുള്ള പ്രോഗ്രാമിന് ബയാനാത്ത് നേതൃത്വം നൽകും.
ഡ്രൈവറില്ലാ വാഹനങ്ങൾ ജിയോസ്പേഷൽ േഡറ്റ, നൂതന മാപ്പിങ്, നിർമിത ബുദ്ധിയുടെ കഴിവുകൾ എന്നിവയെ ആശ്രയിക്കുന്നതായി ബയാനാത്ത് സി.ഇ.ഒ ഹസൻ അൽ ഹൊസാനി പറഞ്ഞു. അബൂദബിയിൽ ഡ്രൈവറില്ലാത്ത വാഹനങ്ങൾക്ക് അടിസ്ഥാന സൗകര്യമൊരുക്കുന്നതിനും അബൂദബി മുനിസിപ്പാലിറ്റിസ് ആൻഡ് ഗതാഗത വകുപ്പും ബയാനാത്ത് കമ്പനിയും സഹകരിക്കും.
സ്വയംപ്രവർത്തിക്കുന്ന വാഹനങ്ങളുടെ ഉപയോഗത്തിന് ആവശ്യമായ നിയമനിർമാണം, നിയന്ത്രണം, സൂപ്പർവൈസറി ഇൻഫ്രാസ്ട്രക്ചർ, ആവശ്യമായ ഔട്ട്ലറ്റുകൾ, റോഡരികിലെ അടിസ്ഥാന സൗകര്യങ്ങൾ, സ്വയംഭരണ വാഹനങ്ങൾ പരീക്ഷിക്കുന്നതിനുള്ള മാർഗങ്ങൾ എന്നിവ അവലോകനം ചെയ്യുകയും അംഗീകരിക്കുകയും ചെയ്യൽ, സുരക്ഷയും പരിശീലനവുമായി ബന്ധപ്പെട്ട വശങ്ങൾക്ക് മേൽനോട്ടം വഹിക്കൽ, പെർമിറ്റുകൾ വിതരണം ചെയ്യൽ എന്നിവയും കരാറനുസരിച്ച് ഇരു സ്ഥാപനങ്ങളും യോജിച്ചു നടപ്പാക്കും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.