'ദുബൈ വേ' പാസായ ഡ്രൈവർമാരെ ആദരിച്ചു
text_fields‘ദുബൈ വേ’ പരിശീലനം പാസായ ഡ്രൈവറെ ആദരിക്കുന്നു
ദുബൈ: കോളജ് ഓഫ് ടൂറിസം നടത്തുന്ന 'ദുബൈ വേ' പരിശീലന കോഴ്സ് പാസായ 250 ഡ്രൈവർമാരെ റോഡ് ഗതാഗത അതോറിറ്റി ആദരിച്ചു. ടൂറിസ്റ്റുകളുമായി സംവദിക്കുന്നവർക്ക് പരിശീലനം നൽകുന്ന പ്ലാറ്റ്ഫോമാണ് 'ദുബൈ വേ'. ആദരിക്കപ്പെട്ട ടാക്സി ഡ്രൈവർമാർക്കും ആഡംബര വാഹന ഡ്രൈവർമാർക്കും ദുബൈ വേ ബാഡ്ജ് ലഭ്യമാക്കും. ജോലി സ്ഥലങ്ങളിൽ ഇവർ ഈ ബാഡ്ജ് ധരിച്ചാണ് ഹാജരാവുക.
പരിശീലന കോഴ്സ് പാസായ വിവിധ ഫ്രാഞ്ചൈസി കമ്പനികളിൽ നിന്നുള്ള ഡ്രൈവർമാരെ അംഗീകരിക്കുന്നതിൽ സന്തോഷമുണ്ടെന്ന് ആർ.ടി.എ ഡ്രൈവേഴ്സ് അഫയേഴ്സ് ഡയറക്ടർ മുഹമ്മദ് അലി അൽ അവാദി പറഞ്ഞു. ആർ.ടി.എയും ദുബൈ ടൂറിസവും തമ്മിലെ ബന്ധം ശക്തിപ്പെടുത്തുന്ന പ്രധാന സംരംഭമാണ് ദുബൈ വേയെന്നും ടാക്സി ഡ്രൈവർമാരുടെ മികവ് കുട്ടാൻ ഇത് പങ്കുവഹിക്കുന്നതായും അദ്ദേഹം പറഞ്ഞു.
![Girl in a jacket](https://www.madhyamam.com/h-library/newslettericon.png)
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.