വനിത ഡ്രൈവിങ് ലൈസന്‍സിന് ചെലവേറും
text_fieldsറിയാദ്: സൗദിയില്‍ വനിതകള്‍ക്ക് ഡ്രൈവിങ് ലൈസന്‍സ് എടുക്കാന്‍ പുരുഷന്മാരുടെ ലൈസന്സിെൻറഅഞ്ചിരട്ടിയോളം ചെലവു വരും. വനിതകള്‍ക്ക് നല്കുന്ന ഡ്രൈവിങ് പരിശീലനവും സംവിധാനവും ചെലവേറിയതാണ് എന്നതാണ് കാരണം. വിദേശ പരിശീലകരെ വെച്ച് നല്കുന്ന ഡ്രൈവിങ് സ്കൂള്‍ ഫീസും താരതമ്യേന കൂടിയതായിരിക്കും. വനിത ഡ്രൈവിങ് ലൈസന്‍സ് എടുക്കാന്‍ ചുരുങ്ങിയത് 2000 മുതല്‍ 3000 റിയാല്‍ വരെ ചെലവ് വരുമെന്ന് പ്രാദേശിക മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.
പുരുഷന്മാരുടെ പരിശീലനത്തിന് 500 റിയാലാണ് ചെലവ് വരിക. 600 പരിശീലകര്‍ വിദേശത്തുനിന്ന് ഇതിനകം സൗദിയിലത്തെിയിട്ടുണ്ട്. മോഡല്‍ ഡ്രൈവിങ് സ്കൂളുകളില്‍ വെച്ചാണ് ഇവര്‍ പുതുതായി ഈ രംഗത്തേക്ക് കടന്നുവരുന്നവര്‍ക്ക് പരിശീലനം നല്‍കുക. അതേസമയം ഡ്രൈവിങ് വശമുള്ള, വിദേശ ലൈസന്‍സുള്ള വനിതകള്‍ക്ക് ലളിതമായ നടപടിയിലൂടെ സൗദി ലൈസന്‍സ് ലഭിക്കാനും അധികൃതര്‍ സംവിധാനം ഒരുക്കിയിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.