ദുബൈ വിമാനത്താവളത്തിൽ ഡ്രൈവിങ് ലൈസൻസ് പുതുക്കാം
text_fieldsദുബൈ: ദുബൈ അന്താരാഷ്ട്ര വിമാനത്താവളത്തിൽ ഡ്രൈവിങ് ലൈസന്‍സ് പുതുക്കുന്നതിന് സംവിധാനം ഒരുക്കുമെന്ന് റോഡ് ഗതാഗത അതോറിറ്റി (ആർ.ടി.എ). എയർപോർട്ടിലെ ടെർമിനൽ ഒന്നിലാണ് സ്വകാര്യമേഖലയുടെ പങ്കാളിത്തത്തോടെ സംവിധാനമൊരുക്കുക. ഡ്രൈവിങ് ലൈസൻസ് പുതുക്കുന്നതിന് പ്രധാനമായും കാഴ്ചപരിശോധനയാണ് പൂർത്തിയാകേണ്ടത്. അംഗീകൃത ഒപ്റ്റിക്കൽ സെന്‍ററുകൾ സന്ദർശിച്ചാണിത് ചെയ്യേണ്ടത്. ഇതിനുള്ള സൗകര്യമടക്കമായിരിക്കും കേന്ദ്രത്തിലൊരുക്കുക.
ആദ്യഘട്ടത്തിൽ രാവിലെ എട്ടു മുതൽ രാത്രി എട്ടുവരെയാണ് സേവനം ലഭ്യമാവുക. അടുത്തവർഷം ആദ്യത്തോടെ ദിവസം മുഴുവൻ സേവനം ലഭ്യമാക്കും. യാത്രക്കാർക്കും വിമാനത്താവള ജീവനക്കാർക്കും ഉപകാരപ്പെടുന്നതാണ് പുതിയ സംവിധാനം. വളരെ എളുപ്പത്തിൽ സർക്കാർസേവനങ്ങൾ എത്തിക്കുന്നതിനായാണ് ആർ.ടി.എ സംവിധാനം ഒരുക്കുന്നതെന്ന് ആർ.ടി.എ ലൈസൻസിങ് ഏജൻസി എക്സി. ഡയറക്ടർ അഹമ്മദ് മെഹ്ബൂബ് പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.