ഡ്രൈവിങ് ലൈസൻസ് തിയറിയും പ്രാക്ടിക്കലും ഒറ്റ ദിവസം
text_fieldsഷാർജ: ഡ്രൈവിങ് ലൈസൻസ് നേടുന്നതിനായുള്ള തിയറി, പ്രാക്ടിക്കൽ ടെസ്റ്റുകൾ ഒറ്റ ദിവസംതന്നെ നടത്താനുള്ള പുതിയ സംരംഭത്തിന് തുടക്കമിട്ട് ഷാർജ പൊലീസ്. ‘ഏകദിന ടെസ്റ്റ്’ എന്ന പേരിലാണ് പുതിയ സംരംഭം ആരംഭിച്ചിരിക്കുന്നത്.
രണ്ട് ഘട്ടമായാണ് ഇത് നടത്തുക. ലൈസൻസിന് അപേക്ഷിക്കുന്നവർ ആദ്യം ആഭ്യന്തരമന്ത്രാലയത്തിന്റെ ആപ്ലിക്കേഷൻ ഉപയോഗിച്ച് ഓൺലൈനായി തിയറി ടെസ്റ്റിൽ പങ്കെടുക്കണം. ഇതിന് അപേക്ഷകൻ നേരിട്ട് ഹാജരാകേണ്ട. ഇതിൽ പാസായാൽ പ്രാക്ടിക്കൽ പരിശീലനം ഉൾപ്പെടുന്ന രണ്ടാം ഘട്ടത്തിലേക്ക് അന്നേ ദിവസം തന്നെ കടക്കാം.
സെപ്റ്റംബർ വരെ മാത്രമേ പുതിയ രീതി തുടരൂവെന്ന് മെക്കാനിക്സ് ആൻഡ് ഡ്രൈവിങ് ലൈസൻസിങ് ഡിപ്പാർട്മെന്റ് ഡയറക്ടർ കേണൽ ഖാലിദ് മുഹമ്മദ് അൽകി പറഞ്ഞു. ബിരുദധാരികൾക്കും ദേശീയ സർവിസ് റിക്രൂട്ട്മെന്റ് വഴി തിരഞ്ഞെടുത്തവരേയും ലക്ഷ്യമിട്ടാണ് പുതിയ സംരംഭമെന്നും അദ്ദേഹം പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.