Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightU.A.Echevron_right...

മാ​ധ്യ​മ​സ്ഥാ​പ​ന​ങ്ങ​ൾ​ക്ക്​ ഡ്രോ​ൺ ലൈ​സ​ൻ​സ്

text_fields
bookmark_border
contract signed
cancel
camera_alt

മാ​ധ്യ​മ​സ്ഥാ​പ​ന​ങ്ങ​ൾ​ക്കും പ്ര​ഫ​ഷ​ന​ലു​ക​ൾ​ക്കും ഡ്രോ​ൺ ലൈ​സ​ൻ​സ്

അ​നു​വ​ദി​ക്കു​ന്ന​തു​മാ​യി ബ​ന്ധ​പ്പെ​ട്ട ക​രാ​റി​ൽ ഡി.​എം.​സി​യും ഡി.​സി.​എ.​എ​യും ഒ​പ്പു​വെ​ക്കു​ന്നു

ദു​ബൈ: മാ​ധ്യ​മ​സ്ഥാ​പ​ന​ങ്ങ​ൾ​ക്കും പ്ര​ഫ​ഷ​ന​ലു​ക​ൾ​ക്കും ഡ്രോ​ൺ ഉ​പ​യോ​ഗി​ച്ച്​ വി​ഡി​യോ ചി​ത്രീ​ക​രി​ക്കാ​നു​ള്ള അ​നു​മ​തി ന​ൽ​കു​ന്ന​തി​ന്​ ദു​ബൈ മീ​ഡി​യ കൗ​ൺ​സി​ലും (ഡി.​എം.​സി) ദു​ബൈ വ്യോ​മ​യാ​ന അ​തോ​റി​റ്റി​യും ത​മ്മി​ൽ ധാ​ര​ണ​യി​ലെ​ത്തി.

ദു​ബൈ​യു​ടെ ര​ണ്ടാം ഉ​പ ഭ​ര​ണാ​ധി​കാ​രി​യും ദു​ബൈ മീ​ഡി​യ കൗ​ൺ​സി​ൽ ചെ​യ​ർ​മാ​നു​മാ​യ ശൈ​ഖ്​ അ​ഹ​മ്മ​ദ്​ ബി​ൻ മു​ഹ​മ്മ​ദ്​ ബി​ൻ റാ​ശി​ദ്​ ആ​ൽ മ​ക്​​തൂ​മി​ന്‍റെ സാ​ന്നി​ധ്യ​ത്തി​ൽ ദു​ബൈ വ്യോ​മ​യാ​ന അ​തോ​റി​റ്റി (ഡി.​സി.​എ.​എ) ഡ​യ​റ​ക്ട​ർ ജ​ന​റ​ൽ മു​ഹ​മ്മ​ദ്​ അ​ബ്​​ദു​ല്ല ലം​ഗാ​വി​യും ദു​ബൈ മീ​ഡി​യ കൗ​ൺ​സി​ൽ വൈ​സ്​ ചെ​യ​ർ​പേ​ഴ്​​സ​നും മാ​നേ​ജി​ങ്​ ഡ​യ​റ​ക്ട​റു​മാ​യ മോ​ന ഖാ​നം അ​ൽ മ​ർ​റി​യു​മാ​ണ്​ ഇ​തു​സം​ബ​ന്ധി​ച്ച​ ക​രാ​റി​ൽ ഒ​പ്പു​വെ​ച്ച​ത്.

‘ദു​ബൈ ഫ്രം ​ദ സ്​​കൈ’ സം​രം​ഭ​ത്തി​ന്‍റെ ഭാ​ഗ​മാ​യാ​ണ് പ​ര​സ്പ​ര സ​ഹ​ക​ര​ണ​ ക​രാ​ർ. ദു​ബൈ​യി​ൽ ഡ്രോ​ൺ അ​ധി​ഷ്ഠി​ത മീ​ഡി​യ ചി​ത്രീ​ക​ര​ണ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ സു​ഗ​മ​മാ​ക്കു​ക​യും അ​നു​ബ​ന്ധ പ്ര​ക്രി​യ​ക​ൾ ല​ളി​ത​മാ​ക്കു​ന്ന​തി​ന്​ ആ​വ​ശ്യ​മാ​യ പെ​ർ​മി​റ്റു​ക​ൾ അ​നു​വ​ദി​ക്കു​ന്ന​ത്​ വേ​ഗ​ത്തി​ലാ​ക്കു​ക​യു​മാ​ണ്​ ല​ക്ഷ്യം. ഇ​തി​നാ​യി ഇ​രു സ്ഥാ​പ​ന​ങ്ങ​ളും സ​ഹ​ക​രി​ച്ച്​ പ്ര​വ​ർ​ത്തി​ക്കും.

ഡ്രോ​ൺ പ്ര​വ​ർ​ത്തി​പ്പി​ക്കാ​നു​ള്ള ലൈ​സ​ൻ​സ്​ ന​ട​പ​ടി​ക​ൾ ല​ഘൂ​ക​രി​ക്കു​ന്ന​തി​ലൂ​ടെ ദു​ബൈ​യു​ടെ വ്യോ​മാ​തി​ർ​ത്തി സം​ര​ക്ഷി​ക്കു​ന്ന​തി​നൊ​പ്പം മീ​ഡി​യ ഫോ​ട്ടോ​ഗ്ര​ഫി​യി​ൽ മി​ക​വ് കൈ​വ​രി​ക്കാ​നും സാ​ധി​ക്കും. കൂ​ടാ​തെ സു​ര​ക്ഷി​ത​മാ​യ ഡ്രോ​ൺ ഉ​പ​യോ​ഗ​ത്തി​നാ​യി മാ​ധ്യ​മ പ്ര​വ​ർ​ത്ത​ക​ർ​ക്ക്​ ദു​ബൈ വ്യോ​മ​യാ​ന ​അ​തോ​റി​റ്റി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ പ​രി​ശീ​ല​നം ന​ൽ​കും.

വ്യോ​മ അ​തി​ർ​ത്തി​യി​ൽ ഇ​ട​പെ​ടാ​തെ സു​ര​ക്ഷി​ത​മാ​യി ഡ്രോ​ൺ ഉ​പ​യോ​ഗി​ക്കാ​നു​ള്ള സാ​​ങ്കേ​തി​ക​ത, സു​ര​ക്ഷ എ​ന്നി​വ​യി​ൽ ഊ​ന്നി​യാ​യി​രി​ക്കും പ​രി​ശീ​ല​നം. പ​രി​ശീ​ല​നം വി​ജ​യ​ക​ര​മാ​യി പൂ​ർ​ത്തീ​ക​രി​ക്കു​ന്ന​വ​ർ​ക്ക്​ മാ​ന​ദ​ണ്ഡ​ങ്ങ​ൾ​ക്ക്​ വി​ധേ​യ​മാ​യി ദു​ബൈ മീ​ഡി​യ കൗ​ൺ​സി​ൽ ഡ്രോ​ൺ ലൈ​സ​ൻ​സ്​ അ​നു​വ​ദി​ക്കും.

അ​തോ​ടൊ​പ്പം ഡ്രോ​ൺ ഉ​പ​യോ​ഗി​ക്കാ​ൻ അ​നു​യോ​ജ്യ​മാ​യ സ്ഥ​ല​ങ്ങ​ൾ ക​ണ്ടെ​ത്തു​ന്ന​തി​ന്​ ഇ​രു സ്ഥാ​പ​ന​ങ്ങ​ളും ചേ​ർ​ന്ന്​ പ്ര​വ​ർ​ത്തി​ക്കും. മാ​ധ്യ​മ പ്ര​വ​ർ​ത്ത​ക​രെ ശാ​ക്തീ​ക​രി​ക്കേ​ണ്ട​തി​ന്‍റെ​യും ഉ​യ​ർ​ന്ന നി​ല​വാ​ര​മു​ള്ള ഉ​ള്ള​ട​ക്കം നി​ർ​മി​ക്കു​ന്ന​തി​ന്​ അ​വ​രെ പി​ന്തു​ണ​ക്കേ​ണ്ട​തി​ന്‍റെ​യും പ്രാ​ധാ​ന്യം ഡി.​എം.​സി വൈ​സ്​ ചെ​യ​ർ​പേ​ഴ്​​സ​നും മാ​നേ​ജി​ങ്​ ഡ​യ​റ​ക്ട​റു​മാ​യ മോ​ന ഖാ​നം അ​ൽ മ​ർ​റി എ​ടു​ത്തു​പ​റ​ഞ്ഞു.

സ​മൂ​ഹ​ത്തെ രൂ​പ​പ്പെ​ടു​ത്തു​ന്ന​തി​ൽ മാ​ധ്യ​മ​ങ്ങ​ളു​ടെ പ​ങ്ക്​ നി​ർ​ണാ​യ​ക​മാ​ണ്. അ​തി​വേ​ഗം മാ​റി​ക്കൊ​ണ്ടി​രി​ക്കു​ന്ന പു​തി​യ സാ​ഹ​ച​ര്യ​ത്തി​ൽ മാ​ധ്യ​മ​പ്ര​വ​ർ​ത്ത​ക​ർ​ക്ക്​​ വ​ള​ർ​ച്ച കൈ​വ​രി​ക്കാ​ൻ ആ​വ​ശ്യ​മാ​യ ഉ​പ​ക​ര​ണ​ങ്ങ​ളും പി​ന്തു​ണ​യും ന​ൽ​കാ​ൻ കൗ​ൺ​സി​ൽ പ്ര​തി​ജ്ഞാബ​ദ്ധ​മാ​ണെ​ന്നും അ​വ​ർ കൂ​ട്ടി​ച്ചേ​ർ​ത്തു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:UAE NewsDrone LicenseMedia Organizationz
News Summary - Drone license for media organizations
Next Story