ഗതാഗതം നിരീക്ഷിക്കാൻ ഡ്രോണുകളുമായി ദുബൈ പൊലീസ്
text_fieldsദുബൈ: തിരക്കേറിയ സമയങ്ങളിലുണ്ടാകുന്ന ഗതാഗതക്കുരുക്ക് തൽസമയം നിരീക്ഷിക്കുന്നതിന് ദുബൈ പൊലീസ് ഡ്രോണുകളെ നിയോഗിക്കുന്നു. ഏത് ഭാഗത്താണ് തടസം കൂടുതൽ എന്ന് കണ്ടെത്തി പെട്രോളിങ് സംഘങ്ങളെ അയച്ച് ഗതാഗതക്കുരുക്ക് അഴിക്കുന്നതിന് വേണ്ടിയാണിത്. പൊലീസ് ഒാപറേഷൻസ് റൂമുമായാണ് ഇവയെ ബന്ധിപ്പിച്ചിരിക്കുന്നത്.
ഇതിലൂടെ ഗതാഗതം മാത്രമല്ല വിവിധ പരിപാടികൾ നിരീക്ഷിക്കാനും കഴിയും. ഫോർ ജി സാേങ്കതിക വിദ്യ ഉപയോഗിച്ചാണ് ഡ്രോണുകൾ പ്രവർത്തിക്കുന്നത്. കമാൻഡ് റൂമിലിരുന്ന് ഉദ്യോഗസ്ഥർക്ക് ഇവയെ നിയന്ത്രിക്കാൻ കഴിയും. അപകടങ്ങളും അത്യാഹിതങ്ങളുമൊക്കെ റെക്കോഡ് ചെയ്യുന്നതിനും ഇവ സഹായിക്കും. പെെട്ടന്ന് തീരുമാനങ്ങൾ എടുക്കുന്നതിന് സഹായകരമാകുന്ന ഇൗ ദൃശ്യങ്ങൾ ഉദ്യോഗസ്ഥരുടെ പരിശീലനത്തിനും ഉപയോഗിക്കുമെന്ന് ദുബൈ പൊലീസിെൻറ ഒാപറേഷണൽ കമ്മ്യൂണിക്കേഷൻ ഡെപ്യൂട്ടി ഡയറക്ടർ ഡോ. ഖാലിദ് അൽ മെറി പറഞ്ഞു.
ഫോർ ജി സാേങ്കതിക വിദ്യയായതിനാൽ അതിവേഗത്തിൽ വിവരങ്ങൾ കൈമാറാനാവും. തൽസമയ സംപ്രേക്ഷണത്തിനുള്ള സാേങ്കതികവിദ്യ 2008 മുതൽ പട്രോളിങ് വാഹനങ്ങളിൽ ഉപയോഗിക്കുന്നുണ്ട്. ത്രീ ജി സാേങ്കതിക വിദ്യ 2012 മുതൽ മോേട്ടാർബൈക്ക് പട്രോളിലും ഉപയോഗിക്കുന്നുണ്ട്. നഗരത്തിെൻറ വലിയൊരുഭാഗം ഒരുമിച്ച് നിരീക്ഷിക്കാമെന്നതാണ് ട്രോണുകൾകൊണ്ടുള്ള പ്രധാന ഗുണം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.