യു.എ.ഇയിലുള്ളത് 4100 ഡ്രോൺ ഉപയോക്താക്കൾ നിയമം ലംഘിച്ചാൽ മൂന്ന് വർഷം ജയിൽ
text_fieldsദുബൈ: യു.എ.ഇയിൽ നിയമാനുസൃതം ഡ്രോൺ ഉപയോഗിക്കാൻ അനുമതിയുള്ളത് 4100 പേർക്ക്. ജനറൽ സിവിൽ ഏവിയേഷൻ അതോറിറ്റിയിൽ രജിസ്റ്റർ ചെയ്തിരിക്കുന്നവരുടെ കണക്കാണിത്. ഡ്രോൺ ഉപയോഗിക്കുന്നതിന് നിശ്യിച്ചിട്ടുള്ള മാനദണ്ഡങ്ങൾ ലംഘിക്കുന്നവർക്ക് അമ്പതിനായിരം ദിർഹം പിഴയോ മൂന്ന് വർഷം തടവോ ശിക്ഷ ലഭിക്കുമെന്നും അധികൃതർ അറിയിച്ചു. ഡ്രോൺ ഉപയോത്തെക്കുറിച്ച് ആഭ്യന്തര മന്ത്രാലയം രണ്ടാം വട്ട ബോധവൽക്കരണം തുടങ്ങി.
കഴിഞ്ഞ വർഷം ആദ്യ ഘട്ട ബോധവത്ക്കരണം നടക്കുന്നതിന് മുമ്പ് 561 പേർ മാത്രമാണ് രജിസ്റ്റർ ചെയ്തിരുന്നത്. ജനങ്ങൾക്ക് അപകടമുണ്ടാകാതെ സുരക്ഷിതമായി ഡ്രോണുകൾ ഉപയോഗിക്കുന്നതിന് വേണ്ടിയാണ് മാനദണ്ഡങ്ങൾ നിശ്ചയിച്ചിരിക്കുന്നത്. ഇതെക്കുറിച്ച് ജനങ്ങളെ ബോധവത്ക്കരിക്കാനാണ് ഉദ്ദേശിക്കുന്നതെന്ന് മന്ത്രാലയത്തിൽ ഇൻസ്പെക്ടർ ജനറൽ പദവി വഹിക്കുന്ന മേജർ ജനറൽ ഡോ. അഹമ്മദ് നാസർ അൽ റൈസി പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.