കാർഷിക സർവേക്ക് ഡ്രോണുകൾ പറന്നെത്തും
text_fieldsദുബൈ: കാർഷിക സർവേക്ക് ഡ്രോണുകളെ ഉപയോഗപ്പെടുത്തുന്നതിനുള്ള പരീക്ഷണ പദ്ധതിക്ക് കാലാവസ്ഥ വ്യതിയാന^പരിസ്ഥിതി മന്ത്രാലയം തുടക്കമിട്ടു. ഇതിെൻറ ഭാഗമായി അടുത്തയാഴ്ച ഫുജൈറയിൽ ഡ്രോണുകൾ ഉപയോഗിച്ചുള്ള കാർഷിക സർവേ നടക്കും. ഫുജൈറയിലെ വാദി അൽ ഖിബ് പ്രദേശത്ത് 500 ചതുരശ്ര കിലോമീറ്റർ വിസ്തൃതിയിലെ കൃഷിയിടങ്ങളിൽ നടക്കുന്ന സർവേയിൽ രാജ്യത്തെ നിരവധി ഡ്രോൺ കമ്പനികൾ പങ്കാളികളാകും.
ഗ്രീൻ ഹൗസുകൾ, കാർഷിക തോട്ടങ്ങളിലെ കെട്ടിടങ്ങൾ, കിണറുകൾ, മണ്ണിെൻറ തരം, മൃഗങ്ങളുടെ എണ്ണം തുടങ്ങിയവ സർവേയിൽ ശേഖരിക്കും. തേനീച്ചക്കൂടുകൾ, ധാന്യങ്ങൾ, ഇൗത്തപ്പനകൾ തുടങ്ങിയവയുടെ വിവരങ്ങളും സമാഹരിക്കും.
കാര്യക്ഷമമായ വിവരങ്ങളും കൂടുതൽ വ്യക്തതയുള്ള ചിത്രങ്ങളും ത്രിമാന മാതൃകകളും ഡ്രോണുകളുടെ ഉപയോഗത്തിലൂടെ ലഭിക്കുമെന്ന് കാലാവസ്ഥ വ്യതിയാന^പരിസ്ഥിതി മന്ത്രി ഡോ. ഥാനി ആൽ സിയൂദി പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.