നിരീക്ഷിക്കാൻ ഡ്രോണുകൾ എത്തും
text_fieldsഷാര്‍ജ: കോവിഡ് വ്യാപനം ചെറുക്കുന്നതിനും ബോധവത്കരണ പദ്ധതികള്‍ക്ക് വേഗം കൂട്ടാനും നിയന്ത്രണങ്ങൾ ലംഘിക്കുന്നവരെ നിരീക്ഷിക്കാനും ഷാർജ പൊലീസ് ഡ്രോൺ ഇറക്കുന്നു. എയര്വിങ്ങിെൻറ സഹകരണത്തോടെയാണ് പദ്ധതി. ആളുകൾ തടിച്ചുകൂടാൻ സാധ്യതയുള്ള സ്ഥലങ്ങളിൽ ഡ്രോണുകൾ ഉപയോഗിച്ച് നിരീക്ഷണം നടത്തും. കൂട്ടംകൂടരുതെന്നും സാമൂഹിക അകലം പാലിക്കണമെന്നും വിവിധ ഭാഷകളിൽ ബോധവത്കരണ അറിയിപ്പ് നൽകും.
വ്യവസായ മേഖലയിലടക്കം ഷാർജയിലെ 35 കേന്ദ്രങ്ങളിൽ ഡ്രോണുകൾ നിരീക്ഷണം നടത്തിയതായി പൊലീസ് അറിയിച്ചു. വെള്ളിയാഴ്ച പ്രാർഥനക്ക് മുമ്പും ശേഷവും പള്ളികൾക്ക് സമീപം ഡ്രോണുകൾ ഉപയോഗിച്ചുള്ള കോവിഡ് ബോധവത്കരണ പരിപാടികളും സംഘടിപ്പിച്ചിരുന്നു. രോഗലക്ഷണമുണ്ടെങ്കിൽ മറ്റുള്ളവരുമായി ഇടപഴകരുതെന്നും, കൂടുതൽ പേർ വാക്സിൻ സ്വീകരിക്കാൻ തയാറാകണമെന്നും ഡ്രോണുകൾ ബോധവത്കരണം നടത്തുന്നുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.