കൃത്രിമ മഴ പെയ്യിക്കാൻ ഡ്രോൺ വരും
text_fieldsദുബൈ: മഴ തിമിർത്തുപെയ്യേണ്ട മാസങ്ങൾ പിന്നിട്ടിട്ടും മഴയെത്താത്തതിനെ തുടർന്ന് പുതിയ പരീക്ഷണങ്ങൾക്ക് യു.എ.ഇ ഒരുങ്ങുന്നു.ഡ്രോണുകൾ ഉപയോഗിച്ചുള്ള ക്ലൗഡ് സീഡിങ് വഴി മഴയെത്തിക്കാനാണ് ആലോചന. മഴമേഘങ്ങളിലേക്ക് പറന്നുകയറുന്ന ഡ്രോണുകൾ നൽകുന്ന ഇലക്ട്രിക്കൽ ചാർജ് വഴി മഴ പെയ്യിക്കാനുള്ള പദ്ധതിയുണ്ടെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം അറിയിച്ചു.
പരമ്പരാഗത ക്ലൗഡ് സീഡിങ് രീതിക്ക് പകരം മേഘങ്ങളിൽ രാസപദാർഥം ഉപയോഗിക്കുന്നതിന് ഡ്രോണുകളുടെ സഹായം തേടും. ഇതിെൻറ പ്രാഥമിക നടപടികൾ ദുബൈ സനദ് അക്കാദമിയിലാണ് നടത്തുന്നത്. പ്രഫ. ഗൈൽസ് ഹാരിസണിെൻറ നേതൃത്വത്തിൽ യു.കെയിലെ റീഡിങ് യൂനിവേഴ്സിറ്റിയുമായി സഹകരിച്ചാണ് പദ്ധതി. ആഗോളതലത്തിൽ മഴ വർധിപ്പിക്കുന്നതിന് ഇത്തരം പരീക്ഷണങ്ങൾ നിർണായകമാണെന്ന് കാലാവസ്ഥ നിരീക്ഷണകേന്ദ്രം ഡയറക്ടർ ഡോ. അബ്ദുല്ല അൽ മൻദൂസ് പറഞ്ഞു. അടുത്തിടെ സമാപിച്ച ഇൻറർനാഷനൽ റെയിൻ എൻഹാൻസ്മെൻറ് ഫോറത്തിൽ യു.എ.ഇയുടെ പുതിയ പദ്ധതികൾ അവതരിപ്പിച്ചിരുന്നു.
സാധാരണ ജനുവരി, ഫെബ്രുവരി മാസങ്ങളിൽ യു.എ.ഇയിൽ മികച്ചതോതിൽ മഴ ലഭിക്കാറുണ്ട്. കഴിഞ്ഞവർഷം ജനുവരിയിലുണ്ടായ കനത്ത മഴയിൽ ദുബൈ വിമാനത്താവളം അടക്കം വെള്ളത്തിലായിരുന്നു.എന്നാൽ, ഇക്കുറി ചിലയിടങ്ങളിൽ ഒറ്റപ്പെട്ട ചെറിയമഴ ലഭിച്ചതല്ലാതെ കനത്തമഴ എവിടെയും പെയ്തില്ല. യു.എ.ഇ വേനൽക്കാലത്തിലേക്ക് പ്രവേശിക്കുകയും ചൂട് വർധിക്കുകയും ചെയ്തിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.