ദുബൈയിൽ വൻ മയക്കുമരുന്ന് വേട്ട
text_fieldsദുബൈ: ഓപറേഷൻ സ്കോർപിയോവിെൻറ ഭാഗമായി നടന്ന പരിശോധനയിൽ ദുബൈ പൊലീസ് വൻ മയക്കുമരുന്ന് കടത്ത് പിടികൂടി. മേഖലയിലെ സമീപകാലത്തെ ഏറ്റവും വലിയ മയക്കുമരുന്ന് കടത്താണ് പൊലീസിെൻറ ജാഗ്രതയിൽ തടയാൻ സാധിച്ചിരിക്കുന്നത്.
500മില്യൺ ദിർഹം മൂല്യമുള്ള കൊക്കെയ്നാണ് സംഭവത്തിൽ പിടികൂടിയത്. അന്തരാഷ്ട്ര മയക്കുമരുന്ന് സംഘത്തിെൻറ ഭാഗമായ ഒരാളിൽ നിന്നാണ് 500കിലോ ശുദ്ധ കൊക്കെയ്ൻ കണ്ടെടുത്തത്. യു.എ.ഇയിൽ എത്തിച്ച് വിൽക്കാനുള്ള ആസൂത്രണത്തോയൊണ് ഇത് എത്തിച്ചത്.
കാർഗോ കണ്ടെയ്നറിൽ വളരെ രഹസ്യമായി സൂക്ഷിച്ചാണ് മയക്കുമരുന്ന് എത്തിച്ചത്. പശ്ചിമേഷ്യൻ വംശജനാണ് സംഭവത്തിൽ പൊലീസ് കസ്റ്റഡിയിലുള്ളത്. ഇയാൾ മയക്കുമരുന്ന് വിതരണത്തിെൻറ മധ്യവർത്തിയായി പ്രവർത്തിക്കുന്നയാളാണ്. അന്തരാഷ്ട്ര ബന്ധമുള്ള മയക്കുമരുന്ന് കടത്ത് സംഘവുമായി ഇയാൾക്ക് ബന്ധമുണ്ടെന്ന് പൊലീസ് വൃത്തങ്ങൾ അറിയിച്ചു.
സമൂഹത്തിലെ കുറ്റകൃത്യങ്ങൾ തടയുകയും ആസൂത്രിതമായ സാമൂഹിക വിരുദ്ധ പ്രവർത്തനങ്ങളെ കണ്ടെത്തുകയും ചെയ്യുന്നതിൽ പൊലീസ് വിജയം കാണുന്നതിെൻറ ഉദാഹരണമാണ് ഓപറേഷൻ സ്കോർപിയോയുടെ കണ്ടെത്തലെന്ന് ദുബൈ പൊലീസ് കമാൻഡർ ഇൻ ചീഫ് ലഫ്. ജനറൽ അബ്ദുല്ല ഖലീഫ അൽ മാരി പ്രതികരിച്ചു. കുറ്റകൃത്യങ്ങൾ തടയാൻ വിദഗ്ധരായ ഉദ്യോഗസ്രേും സാങ്കേതിക സംവിധാനവും പൊലീസ് സേനക്കുണ്ടെന്നതിെൻറ തെളിവാണ് സുപ്രധാന കണ്ടെത്തലെന്ന് ക്രിമിനൽ ഇൻവെസ്റ്റിഗേഷൻ വകുപ്പ് അസി. കമാൻഡർ മേജർ ജനറൽ ഖലീം ഇബ്രാഹീം അൽ മൻസൂരി പറഞ്ഞു.
അറസ്റ്റിലായ വ്യക്തിയെ ദിവസങ്ങളോളം നിരീക്ഷിച്ച ശേഷമാണ് പൊലീസിന് വമ്പൻ മയക്കു മരുന്ന് ശേഖരം എത്തുന്ന വിവരം മനസിലാക്കിയത്. ഇയാൾ സ്വന്തം രാജ്യത്ത് നിരവധി കേസുകളിൽ പ്രതിയാണെന്ന് കണ്ടെത്തിയിട്ടണ്ട്. മയക്കുമരുന്ന് യു.എ.ഇയിലെ മറ്റൊരു എമിറേറ്റിൽ എത്തിച്ച് വെയർഹൗസിൽ സൂക്ഷിച്ചുവെച്ച നിലയിലാണ് കണ്ടെത്തിയത്. കൂടുതൽ കണ്ണികളെ കണ്ടെത്തുന്നതിനടക്കമുള്ള അന്വേഷണം പുരോഗമിക്കുകയാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.