Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightU.A.Echevron_rightസ്​ത്രീകളെ...

സ്​ത്രീകളെ ലഹരിക്കെണിയിൽ കുടുക്കുന്നത്​  മയക്കുമരുന്ന്​​ അടിമകളായ ആൺകൂട്ടുകൾ

text_fields
bookmark_border
സ്​ത്രീകളെ ലഹരിക്കെണിയിൽ കുടുക്കുന്നത്​  മയക്കുമരുന്ന്​​ അടിമകളായ ആൺകൂട്ടുകൾ
cancel

ദുബൈ: മയക്കുമരുന്ന്​ ലഹരി എന്ന ചതിയിലേക്ക്​ സ്​ത്രീകൾ എത്തുന്നതിന്​ മുഖ്യകാരണം ലഹരി അടിമകളായ പുരുഷൻമാരുമായുള്ള ചങ്ങാത്തമെന്ന്​ അധികൃതർ. ലഹരി തടയാനും മയക്കുമരുന്ന്​ വിപത്തിൽ നിന്ന്​ പുനരധിവസിപ്പിക്കാനുമുള്ളള ദുബൈ പൊലീസ്​ വിഭാഗത്തിലെ ഉദ്യോഗസ്​ഥരാണ്​ ഇക്കാര്യം വ്യക്​തമാക്കുന്നത്​. ലഹരിക്ക്​ അടിമപ്പെട്ട 80 ശതമാനം സ്​ത്രീകളും ഇൗ ദുർമാർഗത്തിലേക്ക്​ എത്തിപ്പെട്ടത്​ മയക്കുമരുന്ന്​ ഉപയോക്​താക്കളായ ആണുങ്ങൾ മൂലമാണ്​. 

മോശം സുഹൃത്തുക്കൾ, സാമൂഹിക മാധ്യമങ്ങൾ, വിവാഹജീവിത തർക്കങ്ങൾ എന്നിവയും ലഹരി അടിമത്വത്തിന്​ കാരണമാകുന്നതായി ആൻറി നാർക്കോട്ടിക്​സ്​ വിഭാഗത്തിലെ പുനരവധിവാസ മേഖലയിൽ പ്രവർത്തിക്കുന്ന അമൽ അൽ ഫുഖാഇ ചൂണ്ടിക്കാട്ടുന്നു. ലഹരി അടിമയായ യുവാവിനെ വിവാഹം ചെയ്​ത യുവതിയും മയക്കുമരുന്ന്​ ഉപയോഗിക്കുന്ന ശീലം തുടങ്ങിയ സംഭവമുണ്ട്​. വരൻ ലഹരിക്കാരനാണെന്ന്​ അറിയാതെയായിരുന്നു വിവാഹം. പിന്നീട്​ ഇൗ കുരുക്കിൽ നിന്ന്​ രക്ഷപ്പെടാൻ യുവതി വിവാഹ മോചനം ആവശ്യപ്പെടുകയായിരുന്നു.

മാതാപിതാക്കൾ തമ്മിലെ തർക്കങ്ങൾ, കുടുംബത്തിലെ ഭിന്നത, വിവാഹമോചനം എന്നിവയെ തുടർന്ന്​ മക്കൾ ഇത്തരം കൂട്ടുകെട്ടുകളിൽ എത്തിപ്പെടുന്ന പല കേസുകളുമുണ്ട്​. മാതാപിതാക്കൾ വേർപിരിഞ്ഞതു കാരണം പലപല വീടുകളിൽ തങ്ങേണ്ടി വന്ന പെൺകുട്ടി മയക്ക്​മരുന്നിന്​ അടിമയാവുകയും 21ാം വയസിൽ അറസ്​റ്റിലാവുകയും ചെയ്​തിരുന്നു. കുട്ടികൾ സിഗരറ്റ്​ വലിയിൽ തുടങ്ങുന്ന ശീലം അപകടകരമായ മയക്കുമരുന്നുകളിലേക്ക്​ മാറുകയാണ്​ രീതി.  മാതാപിതാക്കൾക്കിടയിലെ പരസ്​പര വിശ്വാസവും ബഹുമാനവും  മക്കളുടെ കൂട്ടുകെട്ടുകളെക്കുറിച്ചുള്ള ബോധ്യവും ഇൗ വിപത്തിൽ നിന്ന്​ വരുംതലമുറയെ രക്ഷിക്കുന്നതിൽ സുപ്രധാനമാണ്​.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:drugsgulf newsmalayalam news
News Summary - drugs-uae-gulf news
Next Story