Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightU.A.Echevron_rightമരുന്ന്​ കൃത്യമായി...

മരുന്ന്​ കൃത്യമായി കഴിപ്പിക്കാൻ  സ്​റ്റിക്കറുമായി ഡി.എച്ച്​.എ

text_fields
bookmark_border
മരുന്ന്​ കൃത്യമായി കഴിപ്പിക്കാൻ  സ്​റ്റിക്കറുമായി ഡി.എച്ച്​.എ
cancel

ദുബൈ: മരുന്ന്​ കൃത്യമായി കഴിക്കാനും അധിക അളവ്​ കഴിക്കാതിരിക്കാനും നടപടിയുമായി ഡി.എച്ച്​.എ. മരുന്നി​​​െൻറ അളവും കഴിക്കേണ്ട രീതിയും വ്യക്തമാക്കുന്ന സചിത്ര സ്​റ്റിക്കറുകൾ ഇതിനായി ഡി.എച്ച്​.എ. പുറത്തിറക്കി. ആർഎക്​സ്​ പ്രസ്​ക്രിപ്​ക്ഷൻ സ്​റ്റിക്കർ എന്ന്​ പേരിട്ടിരിക്കുന്ന ഇത്​ അക്ഷരാഭ്യാസം ഇല്ലാത്ത സാധാരണ തൊഴിലാളികൾക്കും ഭാഷാപരമായ പ്രശ്​നം നേരിടുന്നവർക്കും ഉപകാരപ്പെടുന്ന രീതിയിലാണ്​ തയാറാക്കിയിരിക്കുന്നത്​. ആദ്യ ഘട്ടത്തിൽ മരുന്നുകമ്പനികളും സർക്കാർ ആശുപത്രികളുമായി ചേർന്നാണ് പദ്ധതി നടപ്പാക്കുക. തുടർന്ന്​ രാജ്യം മുഴുവൻ വ്യാപിപ്പിക്കും.

നിലവിൽ ദുബൈയിൽ മാത്രം 75000 സാധാരണ തൊഴിലാളികൾ ഉണ്ടെന്നാണ്​ കണക്ക്​. ഇവരിൽ ഭൂരിപക്ഷവും ഇന്ത്യ, പാകിസ്​താൻ, നേപ്പാൾ, ബംഗ്ലാദേശ്​ എന്നിവിടങ്ങളിലെ ഗ്രാമീണ മേഖലയിൽ നിന്ന്​ വരുന്നവരാണ്​. ഇവർക്കെല്ലാമായി ആരോഗ്യ സംരക്ഷണ പദ്ധതികൾ നിലവിലുണ്ടെങ്കിലും ഭാഷാപരമായ പ്രശ്​നങ്ങൾ മറികടക്കാൻ നടപടികൾ ഉണ്ടായിരുന്നില്ല. ഇൗ പരിമിതിക്കാണ്​ ഡി.എച്ച്​.എ. പരിഹാരം കണ്ടിരിക്കുന്നത്​. മരുന്ന്​ പാക്കറ്റുകൾക്ക്​ പുറത്ത്​ ഇൗ സ്​റ്റിക്കറുകൾ പതിക്കുന്നതോടെ എങ്ങനെ എത്ര അളവിൽ മരുന്ന്​ കഴിക്കണമെന്ന ആ​ശയക്കുഴപ്പം നീങ്ങും. പദ്ധതിയുടെ പുരോഗതി രണ്ട്​ മാസം നിരീക്ഷണ വിധേയമാക്കി ആവശ്യമെങ്കിൽ വേണ്ട മാറ്റങ്ങൾ വരുത്തും.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:drugsgulf newsmalayalam news
News Summary - drugs-uae-gulf news
Next Story