'ഡ്രൈ ഫിഷ് ആൻഡ് ഫിഷിങ് ഫെസ്റ്റിവൽ' ബുധനാഴ്ച
text_fieldsഷാർജ: ദിബ്ബ അൽ ഹിസൻ നഗരസഭയും ഷാർജ ചേംബർ ഓഫ് കോമേഴ്സ് ആൻഡ് ഇൻഡസ്ട്രിയും ഒരുക്കുന്ന ഡ്രൈ ഫിഷ് ആൻഡ് ഫിഷിങ് ഫെസ്റ്റിവലിെൻറ എട്ടാം പതിപ്പിന് ബുധനാഴ്ച തുടക്കമാകും. ആഘോഷം നാല് ദിവസം നീളും.
സമുദ്ര പൈതൃകത്തെ എടുത്തുകാണിക്കുന്ന മേളയിൽ വിനോദം, പൈതൃകം സാംസ്കാരിക പ്രവർത്തനങ്ങൾ എന്നിവ അഴകുവിരിക്കും. കിഴക്കൻ മേഖലയിലെ സാമ്പത്തിക, വാണിജ്യ, ടൂറിസം പ്രവർത്തനങ്ങൾ സജീവമാക്കുന്നതിനാണ് ഉത്സവം സംഘടിപ്പിക്കുന്നത്.
പ്രാചീനമായ തൊഴിലും വ്യവസായങ്ങളും ആഘോഷിക്കുന്നതിനുള്ള താൽപര്യമാണ് മേളക്ക് കാരണമെന്ന് ഷാർജ ചേംബർ ഓഫ് കോമേഴ്സ് ആൻഡ് ഇൻഡസ്ട്രി ഡയറക്ടർ ജനറൽ മുഹമ്മദ് അഹമ്മദ് അമിൻ അൽ അവാദി പറഞ്ഞു.
മത്സ്യവ്യവസായം ഈ പ്രദേശത്തെ ഏറ്റവും പുരാതനമായ പരമ്പരാഗത വ്യവസായങ്ങളിലൊന്നാണ്. ജനങ്ങൾക്ക് ഭക്ഷ്യസുരക്ഷ കൈവരിക്കാൻ മത്സ്യ മേഖല വലിയ സംഭാവനയാണ് നൽകിയത് -അവാദി പറഞ്ഞു.
തലമുറകൾക്ക് അന്നമൂട്ടിയ വലിയൊരുതണലാണ് ഉത്സവമെന്ന് ദിബ്ബ അൽ ഹിസൻ മുനിസിപ്പാലിറ്റി ഡയറക്ടർ താലിബ് അബ്ദുല്ല അൽ യഹ്യ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.