ദുബൈ 92 സൈക്കിൾ ചലഞ്ച് ഇന്ന്
text_fieldsദുബൈ: ദുബൈ 92 സൈക്കിൾ ചലഞ്ച് ഞായറാഴ്ച ദുബൈയിൽ നടക്കും. യു.എ.ഇയിൽ നിന്നും വിദേശത്തുനിന്നും രണ്ടായിരത്തിലധികം സൈക്ലിസ്റ്റുകൾ പങ്കെടുക്കും. 92 കിലോമീറ്റർ സൈക്ലിങ് ചാലഞ്ച് ദുബൈ സ്പോർട്സ് കൗൺസിലിന്‍റെയും യു.എ.ഇ സൈക്ലിംഗ് ഫെഡറേഷന്‍റെയും പിന്തുണയോടെ അന്താരാഷ്ട്ര സൈക്ലിംഗ് യൂനിയനാണ് സംഘടിപ്പിക്കുന്നത്.
ദുബൈ സ്പോർട്സ് സിറ്റിയിലെ ദുബൈ ഇന്‍റർനാഷനൽ സ്റ്റേഡിയത്തിൽ നിന്ന് രാവിലെ ആറിന് ആരംഭിക്കുന്ന ചലഞ്ച്, എമിറേറ്റ്സ് ഹിൽസ്, ജുമൈറ ദ്വീപുകൾ, മോണ്ട്ഗോമറി ഗോൾഫ് കോഴ്സ് തുടങ്ങി ദുബൈയിലെ പ്രമുഖ ടൂറിസ്റ്റ് കേന്ദ്രങ്ങളിലും സ്പോർട്സ് ലാൻഡ് മാർക്കുകളിലൂടെയും കടന്നു പോകും. രണ്ട് മുതൽ 12 വയസ്സുവരെയുള്ള യുവ സൈക്ലിസ്റ്റുകൾക്കായി ശനിയാഴ്ച സൈക്ലിങിന് അവസരം നൽകിയിരുന്നു.
ദുബൈ 92 സൈക്ലിങ് ചലഞ്ചിൽ 40 കിലോമീറ്റർ റേസും ഉൾപെടുത്തിയിട്ടുണ്ട്. 20 ശതമാനം മത്സരാർത്ഥികൾ 19- 79 വയസ്സിനിടയിലുള്ള വിഭാഗത്തിൽപെട്ടവരാണ്. യോഗ്യത നേടുന്നവർക്ക് ആഗസ്റ്റിൽ സ്കോട്ട്ലൻഡിലെ ഗ്ലാസ്ഗോയിൽ നടക്കുന്ന ലോകത്തിലെ ഏറ്റവും വലിയ ഫൈനൽ സൈക്ലിങ് റേസിൽ പങ്കെടുക്കാൻ കഴിയും. 11 വിഭാഗങ്ങളിലായാണ് മത്സരിക്കുക.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.