ദുൈബയും അബൂദബിയും സുരക്ഷിത നഗരങ്ങൾ
text_fieldsദുബൈ: പശ്ചിമേഷ്യയിലെ ഏറ്റവും സുരക്ഷിത നഗരങ്ങളായി ദുബൈയും അബൂദാബിയും. മേഖലയിലെ ഏ റ്റവും ഉയർന്ന ജീവിതനിലവാരമുള്ള നഗരമായി ദുബൈ ഒന്നാംസ്ഥാനം നിലനിർത്തി. മെർസറി െൻറ ആന്വൽ ക്വാളിറ്റി ഓഫ് ലിവിങ് സർവേയുടെ റിപ്പോർട്ടിലാണ് ഇക്കാര്യം വ്യക്തമാക്കിയിരിക്കുന്നത്.
രാഷ്ട്രീയം, സാമ്പത്തികം, സാംസ്കാരികം, ആരോഗ്യം, വിദ്യാഭ്യാസം, പൊതുസേവനം, ഗതാഗതം, വിനോദം, കൺസ്യൂമറിസം, ഭവനനിർമാണം, പരിസ്ഥിതി എന്നിങ്ങനെ 39 വിഭാഗങ്ങളിൽ നടത്തിയ പഠനത്തെത്തുടർന്നാണ് റിപ്പോർട്ട് പ്രസിദ്ധീകരിച്ചത്. തുടർച്ചയായി പത്താം വർഷവും ആഗോളതലത്തിലെ ഒന്നാംസ്ഥാനം വിയന നിലനിർത്തി.
1998നും 2018നും ഇടയിൽ 12 ശതമാനം വർധനയാണ് ദുബൈയുടെയും അബൂദബിയുടെയും ജീവിതനിലവാര സൂചികയിൽ രേഖപ്പെടുത്തിയിരിക്കുന്നത്. രാജ്യത്തിെൻറ അടിസ്ഥാനസൗകര്യങ്ങൾ, സുരക്ഷ, സ്ഥിരത എന്നിവ സംബന്ധിച്ച് യു.എ.ഇ. സർക്കാർ കൈക്കൊള്ളുന്ന കൃത്യമായ നടപടികളാണ് നേട്ടത്തിന് കാരണം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.