മറ്റു സമുദായക്കാരുടെ തല വെട്ടി സ്കോർ എണ്ണൽ മുസ്‍ലിം സംസ്കാരമല്ല -മുനവ്വറലി ശിഹാബ് തങ്ങൾ
text_fieldsദുബൈ: മറ്റു സമുദായക്കാരുടെ തല വെട്ടി സ്കോർ ബോർഡിലെ എണ്ണം കണക്കാക്കുന്നത് മുസ്‍ലിം സംസ്കാരമല്ലെന്ന് മുസ്‍ലിം യൂത്ത് ലീഗ് സംസ്ഥാന പ്രസിഡന്‍റ് മുനവ്വറലി ശിഹാബ് തങ്ങൾ. ദുബൈയിൽ 10 മുസ്‍ലിം സംഘടനകളുടെ കൂട്ടായ്മയായ എയിം സംഘടിപ്പിച്ച ഇഫ്താർ സംഗമത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. ജനങ്ങൾക്കുവേണ്ടി നിയോഗിക്കപ്പെട്ട ഉത്തമ സമുദായമാണിത്. ഉത്തമ സമുദായമാകേണ്ട മുസ്‍ലിംകൾ ഇരകളും തീവ്രവാദികളുമായി മാറി. റിയാസ് മൗലവിയെയും കൊടിഞ്ഞി ഫൈസലിനെയും കൊന്നപ്പോൾ വൈകാരികമായി പ്രതികരിക്കാതെ സംയമനം പാലിച്ചതുകൊണ്ടാണ് അനിഷ്ട സംഭവങ്ങൾ ഉണ്ടാകാതിരുന്നത്. തിന്മയിൽനിന്ന് വിട്ടുനിൽക്കലാണ് ഇസ്‍ലാമിന്‍റെ മാതൃകയെന്നും അദ്ദേഹം പറഞ്ഞു.
വിവിധ സംഘടനകളെ പ്രതിനിധാനം ചെയ്ത് പി.എ. മുബാറക് (ഐ.സി.സി), ജാഫർ സാദിഖ് (ഇസ്ലാഹി സെന്‍റർ), കെ.പി. അബ്ദുൽ സലാം (കെ.എം.സി.സി), യഹ്‌യ സഖാഫി (മർകസ്), ലൈജു കാരോത്തുകുഴി (എം.ഇ.എസ്), എം.സി. ജലീൽ (എം.എസ്.എസ്), കെ.വി. ഷംസുദ്ദീൻ (പീസ് ലവേഴ്സ്), ഷംസുദ്ദീൻ ഹൈദർ (വിസ്ഡം) എന്നിവർ സംസാരിച്ചു. കരീം വെങ്കിടങ്ങ് അധ്യക്ഷത വഹിച്ചു. ഡോ. അഹ്മദ് സ്വാഗതം പറഞ്ഞു. അബ്ദുൽ വാഹിദ് പരിപാടി നിയന്ത്രിച്ചു. താഹിർ അലി നന്ദി പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.