അടുത്ത വർഷം ദുബൈ വിമാനത്താവളം പ്രതീക്ഷിക്കുന്നത് 5.6 കോടി യാത്രക്കാരെ
text_fieldsദുബൈ: അടുത്തവർഷം ദുബൈ വിമാനത്താവളം പ്രതീക്ഷിക്കുന്നത് 5.6 കോടി യാത്രികരെയാണെന്ന് എയർപോർട്ട് സി.ഇ.ഒ പോൾ ഗ്രിഫിത്സ് പറഞ്ഞു. എക്സ്പോ 2020 നടക്കുന്നതും യാത്രാവിലക്കുകൾ മാറുന്നതുമാണ് യാത്രികരുടെ എണ്ണം കുതിച്ചുയരാൻ കാരണം. ലോകത്തിലെ ഏറ്റവും തിരക്കുള്ള വിമാനത്താവളം എന്ന പദവി ഏഴ് വർഷമായി ദുബൈക്കാണ്. അടുത്ത വർഷവും അത് കൂടുതൽ മികവോടെ നിലനിർത്താനാകുമെന്നാണ് അധികൃതരുടെ പ്രതീക്ഷ.
ഈ വർഷം പൂർത്തിയാകുേമ്പാൾ 2.7 കോടി യാത്രികർ വിമാനത്താവളം വഴി സഞ്ചരിക്കുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച് 4.2 ശതമാനം കൂടുതലാണിത്. ഈ വർഷം ആദ്യ ആറ് മാസത്തിൽ ഒരു കോടി യാത്രികർ എത്തി. രണ്ടാം പാദത്തിൽ ഇതിെൻറ ഇരട്ടി യാത്രികരെത്തുമെന്നാണ് പ്രതീക്ഷ. ഇന്ത്യ ഉൾപ്പെടെയുള്ള രാജ്യങ്ങളിൽ നിന്നുള്ള യാത്രാവിലക്ക് പിൻവലിച്ചതോടെ ദിവസവും പതിനായിരക്കണക്കിന് യാത്രക്കാർ ഒഴുകിയെത്തിത്തുടങ്ങി.
യു.കെയുടെ റെഡ് ലിസ്റ്റിൽ നിന്ന് യു.എ.ഇയെ ഒഴിവാക്കിയതോടെ ഇവിടെ നിന്നുള്ള യാത്രക്കാരുടെയും വരവ് പ്രതീക്ഷിക്കുന്നുണ്ട്. എക്സ്പോയിലേക്ക് മാത്രം രണ്ട് കോടി സന്ദർശകരെയാണ് ദുബൈ പ്രതീക്ഷിക്കുന്നത്. ഇതിന് പുറമെ ദുബൈ എയർഷോ ഉൾപ്പെടെ ഇവൻറുകളിേലക്കും വിദേശയാത്രക്കാരെത്തും.
കോവിഡിന് മുമ്പുള്ള സാഹചര്യവുമായി താരതമ്യം ചെയ്യുേമ്പാൾ 68 ശതമാനം സർവിസുകളും തിരിച്ചുപിടിച്ചിട്ടുണ്ട്. ജനുവരി മുതൽ ജൂൺ വരെ 99,392 വിമാന സർവിസുകൾ നടന്നു. അതേസമയം, യാത്രാവിലക്കിനിടയിലും ദുബൈ വിമാനത്താവളത്തിൽ ഏറ്റവും കൂടുതൽ യാത്രികരെത്തിയത് ഇന്ത്യയിൽനിന്നാണ്. ആദ്യ ആറ് മാസത്തെ കണക്ക് പ്രകാരം 19 ലക്ഷം ഇന്ത്യക്കാരാണ് ദുബൈ വിമാനത്താവളം വഴി വന്നുപോയത്. രണ്ടാം സ്ഥാനത്തുള്ള പാകിസ്താനിൽനിന്ന് ഏഴ് ലക്ഷം യാത്രികരാണ് സഞ്ചരിച്ചത്.
പുതിയ റസിഡൻറ് വിസക്കാർക്ക് ദുബൈയിലേക്ക് വരാൻ കഴിയില്ല
ദുബൈ: പുതിയതായി റസിഡൻറ് വിസയെടുക്കുന്നവർക്ക് ദുബൈയിലേക്ക് വരാൻ കഴിയില്ലെന്ന് എമിറേറ്റ്സ് എയർലൈൻ. നിവലിൽ റസിഡൻറ് വിസയുള്ളവർക്ക് മാത്രമാണ് യാത്രാ അനുമതിയുള്ളതെന്നും എമിറേറ്റ്സ് അറിയിച്ചു. യാത്രക്കാരെൻറ ചോദ്യത്തിന് മറുപടിയായി ട്വിറ്ററിലാണ് ഇക്കാര്യം അറിയിച്ചത്.
ഇന്ത്യയിൽ നിന്നുള്ള സന്ദർശക വിസക്കാർക്ക് ദുബൈയിലേക്ക് വരുന്നതിനെക്കുറിച്ച് തീരുമാനമായിട്ടില്ല. യാത്രാനിബന്ധനകളിൽ ഏത് നിമിഷവും മാറ്റം വരാം. ദുബൈ വിസക്കാർക്ക് മാത്രമാണ് ദുബൈ വിമാനത്താവളത്തിേലക്ക് പ്രവേശനമെന്നും എമിറേറ്റ്സ് അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.