10 ദിവസം; ദുബൈ വിമാനത്താവളത്തിൽ എത്തുന്നത് 21 ലക്ഷം യാത്രികർ, തിരക്ക് ഒഴിവാക്കാൻ ഇക്കാര്യങ്ങൾ ശ്രദ്ധിക്കാം..
text_fieldsദുബൈ: അടുത്ത 10 ദിവസം ദുബൈ വിമാനത്താവളത്തിൽ വൻ തിരക്കുണ്ടാകുമെന്ന മുന്നറിയിപ്പുമായി എയർപോർട്ട് അധികൃതർ. ഒക്ടോബർ 21 മുതൽ 30 വരെ 21 ലക്ഷം യാത്രികരാണ് വിമാനത്താവളത്തിൽ എത്തുന്നത്. ദിവസവും ശരാശരി 2.15 ലക്ഷം പേർ എത്തുന്നതിനാൽ യാത്രക്കാർ തിരക്ക് ഒഴിവാക്കാൻ മുൻകരുതലെടുക്കണമെന്നും അധികൃതർ അറിയിച്ചു.
യു.എ.ഇയിലെ അമേരിക്കൻ, ബ്രിട്ടീഷ് കരിക്കുല്ലം സ്കൂളുകൾക്ക് മിഡ് ടേം അവധി തുടങ്ങുന്നതും യു.എ.ഇയിലേക്ക് സഞ്ചാരികളുടെ ഒഴുക്ക് ആരംഭിക്കുന്നതുമാണ് തിരക്ക് വർധിക്കാനുള്ള പ്രധാന കാരണം. ഏറ്റവും കൂടുതൽ യാത്രക്കാരെ പ്രതീക്ഷിക്കുന്നത് ഒക്ടോബർ 30നാണ്. 2.59 ലക്ഷം പേർ ഈ ദിവസം മാത്രം എത്തുമെന്ന് കരുതുന്നു. തിരക്കൊഴിവാക്കാൻ ആവശ്യമായ നിർദേശങ്ങളും എയർപോർട്ട് അധികൃതർ പുറത്തിറക്കി.
തിരക്ക് ഒഴിവാക്കാൻ:
* വിമാനത്താവളത്തിലേക്ക് പുറപ്പെടുന്നതിന് മുൻപേ രേഖകളെല്ലാമുണ്ടെന്ന് ഉറപ്പാക്കുക
* യാത്ര സംബന്ധമായ മുന്നറിയിപ്പുകൾ കൃത്യ സമയത്ത് ശ്രദ്ധിക്കുക
* 12 വയസിന് മുകളിലുള്ളവർ സ്മാർട്ട് ഗേറ്റ് സംവിധാനം ഉപയോഗിക്കുക
* ടെർമിനൽ-1 യാത്രക്കാർ നിർബന്ധമായും മൂന്ന് മണിക്കൂർ മുൻപ് എത്തണം
* ഓൺലൈൻ ചെക്ക് ഇൻ സംവിധാനം പ്രയോജനപ്പെടുത്തണം
* ടെർമിനിൽ മൂന്നിൽ എമിറേറ്റ്സ് എയർലെൻസിന്‍റെ സെൽഫ് ചെക്ക് ഇൻ സംവിധാനം ഉപയോഗിക്കുക
* ബാഗേജിന്‍റെ ഭാരം നിശ്ചിത അളവിലും കൂടിയിട്ടില്ലെന്ന് ഉറപ്പാക്കുക
* ട്രാഫിക് കുരുക്ക് ഒഴിവാക്കാൻ ദുബൈ മെട്രോയുടെ സേവനം പ്രയോജനപ്പെടുത്തുക
* ടെർമിനൽ 3ന്‍റെ ആഗമന മേഖലയിലേക്ക് പൊതുഗതാഗത വാഹനങ്ങൾക്കും അധികൃതരുടെ വാഹനങ്ങൾക്കും മാത്രമായിരിക്കും പ്രവേശനം
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.