Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightU.A.Echevron_rightദുബൈ വിമാനത്താവളത്തിൽ...

ദുബൈ വിമാനത്താവളത്തിൽ ആനക്കൊമ്പ്​ പിടികൂടി

text_fields
bookmark_border
ദുബൈ വിമാനത്താവളത്തിൽ ആനക്കൊമ്പ്​ പിടികൂടി
cancel
ദുബൈ: ഏഷ്യയിലേക്ക്​ കടത്താൻ ആഫ്രിക്കയിൽ നിന്ന്​ എത്തിച്ച ആനക്കൊമ്പുകൾ ദുബൈ വിമാനത്താവളത്തിൽ പിടികൂടി. പാദരക്ഷകൾ നിറച്ച പെട്ടികൾക്കുള്ളിൽ ഒളിപ്പിച്ചാണ്​ ഇവ കടത്താൻ ശ്രമിച്ചത്​. കറുത്ത ചായം പൂശിയ 1849 കഷ്​ണങ്ങളാണ്​ കണ്ടെടുത്തത്​. പല വലിപ്പത്തിയലും രൂപത്തിലുമാണ്​ ഇവയുണ്ടായിരുന്നതെന്ന്​  വിമനത്താവള സുരക്ഷയുടെ ചുമതലയുള്ള ജനൽ ഡിപ്പാർട്ട്​മ​െൻറ്​ ഒാഫ്​ എയർപോർട്ട്​ സെക്യൂരിറ്റി ഡയറക്​ടർ ബ്രിഗേഡിയർ ജനറൽ അലി അതീഖ്​ ബിൻ ലഹേജ്​ പറഞ്ഞു. ഇത്തരം വസ്​തുക്കൾ കടത്താൻ ദുബൈയുടെ മണ്ണ്​ ഉപയോഗിക്കുന്നത്​ അനുവദിക്കാനാവില്ലെന്ന്​ അദ്ദേഹം പറഞ്ഞു.
 ലോക രാജ്യങ്ങളുടെ സഹായത്തോടെ ഇത്തരം കച്ചവടങ്ങൾ അവസാനിപ്പിക്കാനുള്ള ശ്രമം തുടരും. പിടിച്ചെടുത്ത ആനക്കൊമ്പുകൾ പരിസ്​ഥിതി കാലാവസ്​ഥാ വ്യതിയാന മന്ത്രാലയത്തിന്​ കൈമാറും. വംശനാശ ഭീഷണി നേരിടുന്ന ജീവികളെയും സസ്യങ്ങളെയും സംരക്ഷിക്കാനുള്ള അന്താരാഷ്​ട്ര കരാറിൽ 1990 മുതൽ യു.എ.ഇ അംഗമാണ്​.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:dubai airportgulf newsmalayalam news
News Summary - dubai airport-uae-gulf news
Next Story