ദുബൈ വിമാനത്താവളത്തിൽ കുഴഞ്ഞു വീണ തിരൂർ സ്വദേശി മരിച്ചു
text_fieldsദുബൈ: മലപ്പുറം തിരൂർ മാവുംകുന്ന് പരേതനായ മേനോത്തിൽ പൂപ്പറമ്പിൽ ചേക്കു ഹാജി എന്ന ബാവയുടെ മകൻ മുഹമ്മദ് നിയാസ് (45) ദുബൈയിൽ മരിച്ചു.കഴിഞ്ഞ ശനിയാഴ്ച്ച രാവിലെ നാട്ടിലേക്ക് പോവാൻ ദുബൈ എയർപോർട്ടിൽ എത്തിയ നിയാസ് എമിഗ്രേഷൻ നടപടിക്കിടെ കുഴഞ്ഞു വീണതിനെ തുടർന്ന് ദുബൈ റാഷിദ് ഹോസ്പിറ്റലിൽ പ്രവേശിപ്പിച്ചിരുന്നു. തീവ്ര പരിചരണ വിഭാഗത്തിൽ ചികിത്സയിലിരിക്കെ വെള്ളിയാഴ്ച്ച രാവിലെ അസുഖം മൂർച്ഛിക്കുകയും മരണം സംഭവിക്കുകയുമാണുണ്ടായത്.
അബൂദബി കൺസ്ട്രക്ഷൻ ജനറൽ കോൺട്രാക്ടിംഗ് ഹൗസ് കമ്പനിയിൽ ഡ്രാഫ്റ്റ്സ്മാനായിരുന്നു. ഖദീജയാണ് മാതാവ്. ഭാര്യ: സലീന ആതവനാട്. മകൻ: ദിൽവർ കമ്പ്യൂട്ടർ എഞ്ചിനീയറിംഗ് വിദ്യാർഥിയാണ്. സഹോദരങ്ങൾ : നൗഷാദ് (സെക്യൂരിറ്റി ഹെഡ്, ബുർജുൽ അറബ് ദുബൈ ), വഹീദ. മൃതദേഹം നാട്ടിലേക്ക് കൊണ്ട് പോകുന്നതിനുള്ള നടപടികൾ പുരോഗമിക്കുന്നതായി ബന്ധുക്കൾ അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.