Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightU.A.Echevron_rightഒമ്പത്​ സെക്കൻഡിനകം...

ഒമ്പത്​ സെക്കൻഡിനകം എമിഗ്രേഷനുമായി ദുബൈ വിമാനത്താവളം

text_fields
bookmark_border
ഒമ്പത്​ സെക്കൻഡിനകം എമിഗ്രേഷനുമായി ദുബൈ വിമാനത്താവളം
cancel
camera_alt

ദുബൈ എയർപോർട്ട് 2021ലെ എയർപോർട്ട് സെക്യൂരിറ്റി ഫോറത്തിൽ ജി.ഡി.ആർ.എഫ്.എ മേധാവി മേജർ ജനറൽ മുഹമ്മദ്‌ അഹ്‌മദ്‌ അൽ മറി സംസാരിക്കുന്നു

കണ്ണും മുഖവും ക്യാമറയിൽ കാണിച്ച്​ എമിഗ്രേഷൻ നടപടി പൂർത്തീകരിക്കാൻ സഹായിക്കുന്ന അത്യാധുനിക യാത്ര-സംവിധാനമാണ് ഫാസ്​ട്രാക്ക് ബയോമെട്രിക്

ദുബൈ: ദുബൈ എയർപോർട്ടിലെ ഫാസ്​റ്റ് ട്രാക്ക് ബയോമെട്രിക് പാസ്‌പോർട്ട് നിയന്ത്രണ സംവിധാനത്തിലുടെ യാത്രകാർക്ക് ഒമ്പത്​ സെക്കൻഡിനുള്ളിൽ നടപടിപൂർത്തിയാക്കാൻ കഴിയുമെന്ന് അധികൃതർ. എയർപോർട്ടിലെ ഡിപ്പാർച്ചർ, അറൈവൽ ഭാഗത്തുള്ള 122 സ്മാർട്ട്‌ ഗേറ്റുകളിൽ പുതിയ ബയോമെട്രിക് സംവിധാനം ലഭ്യമാക്കിയിട്ടുണ്ടെന്ന് ജി.ഡി.ആർ.എഫ്​.എ മേധാവി മേജർ ജനറൽ മുഹമ്മദ് അഹമ്മദ് അൽ മറി പറഞ്ഞു.

ദുബൈയിൽ നടക്കുന്ന എയർപോർട്ട് ഷോയിലെ എയർപോർട്ട് സെക്യൂരിറ്റി ഫോറത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. കണ്ണും മുഖവും ക്യാമറയിൽ കാണിച്ച്​ എമിഗ്രേഷൻ നടപടി പൂർത്തീകരിക്കാൻ സഹായിക്കുന്ന അത്യാധുനിക യാത്ര-സംവിധാനമാണ് ഫാസ്​ട്രാക്ക് ബയോമെട്രിക്.

കോവിഡി​െൻറ പശ്ചാത്തലത്തിൽ എവിടെയും സ്പർശനം ഇല്ലാതെ നടപടി പൂർത്തിയാകാൻ സംവിധാനം സഹായിക്കും. ടെർമിനൽ 3- ബിസിനസ് ക്ലാസ്​ യാത്രക്കാരുടെ ഭാഗത്ത്‌ ഫെബ്രുവരി 22ന്​ തുടങ്ങിയ സംവിധാനമാണ്​ ഇപ്പോൾ കൂടുതൽ മേഖലകളിലേക്ക്​ വ്യാപിപ്പിച്ചത്​.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Dubai Airportemigration
News Summary - Dubai Airport with emigration within nine seconds
Next Story